വത്തിക്കാൻ സിറ്റി :ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ കത്തോലിക്കാ സ്കൂളുകളുടെ ചുമതലയെയും പ്രാധാന്യത്തെയും കുറിച്ച് വത്തിക്കാൻ എഡ്യൂക്കേഷൻ കോൺഗ്രിഗേഷൻ 20 പേജുകളിലായി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
സുവിശേഷവൽക്കരണം എന്ന ലക്ഷ്യം കത്തോലിക്കാ വിദ്യാഭ്യാസ പ്രോജക്ടുകളിൽ പ്രധാനപ്പെട്ടതാണെന്നും അത്തരമൊരു ലക്ഷ്യം നേടുന്നതിൽ അധ്യാപകരുടെ പങ്ക് പ്രധാനമാണെന്നും വത്തിക്കാന്റെ നിർദ്ദേശങ്ങളിൽ പറയുന്നു.
കത്തോലിക്കാ സ്കൂളുകൾ സഭയുടെ ഭാഗമെന്ന നിലയിൽ എല്ലാ സ്കൂൾ കമ്മ്യൂണിറ്റികൾക്കും കത്തോലിക്കാ വിദ്യാഭ്യാസ പ്രോജക്ടുകൾനവീകരിക്കുന്നതിനും പരിഷ്ക്കരിക്കുന്നതിനും ഉത്തരവാദിത്തമുണ്ട്.വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും ഇക്കാര്യത്തിൽ പങ്കുണ്ടെന്നും കത്തോലിക്കാ അധ്യാപകർ തങ്ങളുടെ ജീവിതം കൊണ്ട് കത്തോലിക്കാ വിശ്വാസത്തിന്റെ സാക്ഷികളായിരിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group