വിശുദ്ധ നാട്ടിലെ ദേവാലയത്തിൽ നിന്ന് കുരിശ് മോഷണം പോയി.

വിശുദ്ധ നാട്ടിലെ കത്തോലിക്കാ പള്ളിയുടെ അൾത്താരയിൽ നിന്ന് കുരിശ് മോഷണം പോയി സുവിശേഷത്തിലെ5,000 ആളുകൾക്ക് ഭക്ഷണം നൽകുന്നതിനായി യേശു അഞ്ച് അപ്പവും രണ്ട് മത്സ്യങ്ങളും വർദ്ധിപ്പിച്ച അത്ഭുതം ചെയ്തുവെന്ന് പാരമ്പര്യം നിലനിൽക്കുന്ന സ്ഥലത്ത് നിർമ്മിച്ച ദേവാലയത്തിൽ നിന്നാണ് കുരിശ് മോഷണം പോയത് ഇസ്രായേൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.6 ഇഞ്ച് നീളമുള്ള കുരിശാണ് നഷ്ടപ്പെട്ടിരിക്കുന്നത്. “ക്രിസ്ത്യൻ വിരുദ്ധ” പ്രവൃത്തിയുടെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഈ നടന്നതെന്ന്പള്ളി വസ്തുവിന്റെ നടത്തിപ്പ് ചുമതല വഹിക്കുന്ന ജർമ്മൻ അസോസിയേഷൻ ഓഫ് ഹോളി ലാൻഡിന്റെ (ഡിവിഎച്ച്എൽ) പ്രതിനിധിയായ ജോർജ്ജ് റുവെകാമ്പ് പറഞ്ഞു. സമാനമായ മറ്റ് ക്രൈസ്തവ വിരുദ്ധ പ്രവർത്തികളും ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group