സിനഡിനെ അഭിസംബോധന ചെയ്ത് വത്തിക്കാൻ സ്ഥാനപതി .

കോട്ടയം: സീറോമലബാര്‍ സഭയുടെ സിനഡു സമ്മേളനത്തിന്റെ രണ്ടാം ദിവസo മാര്‍പാപ്പയുടെ ഇന്ത്യയിലെ സ്ഥാനപതിയായ ആര്‍ച്ച് ബിഷപ് ലിയോ പോള്‍ ദോ ജിറേല്ലി സിനഡിനെ അഭിസംബോധന ചെയ്തു. അജപാലന, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളില്‍ സീറോമലബാര്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ സാര്‍വ്വത്രിക സഭക്കു തന്നെ ശക്തി പകരുന്നതാണെന്നും കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഭ നൽകിയ സേവനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സ്ഥാനപതി പറഞ്ഞുപൗരസ്ത്യ സഭകള്‍ തങ്ങളുടെ തനതു പാരമ്പര്യങ്ങള്‍ പാലിച്ചുകൊണ്ട് സാര്‍വ്വത്രിക സഭാ കൂട്ടായ്മയില്‍ തുടരുമ്പോഴാണ് സഭ സജീവമാകുന്നത്. സഭയുടെ ഐക്യത്തിന് ആരാധനാക്രമത്തിലെ ഐക്യരൂപ്യം അനിവാര്യമാണ്. ഈ വിഷയത്തില്‍ ഫ്രാന്‍സീസ് മാര്‍പ്പാപ്പ നല്‍കിയ നിര്‍ദേശം നടപ്പിലാക്കാന്‍ സിനഡിന് ഉത്തരവാദിത്തം ഉണ്ടെന്ന് വത്തിക്കാന്‍ സ്ഥാനപതി ഓര്‍മ്മിപ്പിച്ചു. മാര്‍പാപ്പയുടെ തീരുമാനം നടപ്പിലാക്കുന്നത് സഭയുടെ ഐക്യത്തെ ബാധിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ സഭയില്‍ ആവശ്യമാണ്. ഇതിനായി സഭയിലെ മെത്രാന്മാരും വൈദീകരും ഒരുമനസ്സോടെ ദൈവജനത്തോട് ചേര്‍ന്ന് ചിന്തിക്കണം. നിഷിപ്ത താല്‍പര്യങ്ങളോടെയുള്ള സമ്മര്‍ദ്ദ തന്ത്രങ്ങള്‍ സഭയുടെ അരൂപിക്കു ചേര്‍ന്നതല്ല. സഭയോടൊത്ത് ചിന്തിക്കുന്നതിലൂടെയാണ് സഭയുടെ കൂട്ടായ്മ സാധ്യമാകുന്നതെന്ന് ആര്‍ച്ച്ബിഷപ് ഓര്‍മ്മിപ്പിച്ചു. സഭയുടെ നിര്‍ദേശങ്ങളെ സമൂഹമാധ്യമങ്ങളിലൂടെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ച് ഇഴയ്ക്കുന്നത് തിരുസഭയുടെ മുഖം വികൃതമാക്കാന്‍ മാത്രമെ ഉപയോഗപ്പെടുകയുള്ളൂവെന്നും വത്തിക്കാൻ സ്ഥാനപതി പറഞ്ഞു.മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വത്തിക്കാന്‍ സ്ഥാനപതിക്ക് സ്വാഗതം ആശംസിച്ചു. പുതിയ ശുശ്രൂഷയില്‍ എല്ലാ സഹകരണവും പ്രാര്‍ത്ഥനയും മേജര്‍ ആര്‍ച്ച്ബിഷപ് വാഗ്ദാനം ചെയ്തു. സിനഡിന്റെ സെക്രട്ടറിയായ മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍ വത്തിക്കാന്‍ സ്ഥാനപതിക്ക് കൃതജ്ഞത അര്‍പ്പിച്ചു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group