ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെക്കുറിച്ചുള്ള ഇന്ത്യൻ കോടതി വിധി വത്തിക്കാൻ അംഗീകരിക്കുന്നുവെന്ന് അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച്ബിഷപ് ലിയോപോൾഡോ ഗിറെല്ലി. രണ്ടു ദിവസത്തെ ജലന്ധർ സന്ദർശനത്തിനെത്തി യതായിരുന്നു അദ്ദേഹം. ജലന്ധർ രൂപതയിലെ വൈദികരോട് സംസാരിക്കുക യായിരുന്നു അപ്പസ്തോലിക് ന്യൂൺഷ്യോ.
“ബിഷപ് ഫ്രാങ്കോ നിരപരാധിയാണെന്ന് കോടതി പറയുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഭാവി എന്റെ കയ്യിലല്ല. അത് റോം തീരുമാനിക്കും. നമുക്ക് ക്ഷമയോടെ കാത്തിരിക്കാം. രൂപതയിലെ വൈദികരോടായി അദ്ദേഹം പറഞ്ഞു. കേസ് അവസാനിക്കുന്നതു വരെ രൂപതയുടെ ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന ബിഷപ് ഫ്രാങ്കോയുടെ അപേക്ഷ വത്തിക്കാൻ സ്വീകരിച്ചത് 2018 സെപ്തംബർ 20നായിരുന്നു. ഈ വർഷം ജനുവരി 14 ന് കോടതി ബിഷപ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group