വിദ്യാഭ്യാസ മേഖലയിലെ പുരോഗതിക്കായി കൈകോർത്ത് വത്തിക്കാനും യുഎഇയും…

വത്തിക്കാൻ സിറ്റി: വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ സാഹോദര്യം ലക്ഷ്യം വെച്ചുകൊണ്ട് പുതിയ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം കുറിക്കാനായി വത്തിക്കാനും യുഎഇയും കൈകോർത്തു.
വിദ്യാഭ്യാസ മേഖലയിൽ സാഹോദര്യസഹകരണം ലക്ഷ്യം വയ്ക്കുന്ന ധാരണാപത്രത്തില്‍
യുഎഇയുടെ വിദ്യഭ്യാസമന്ത്രി ഹുസ്സയിൻ ബിൻ ഇബ്രാഹിം അൽ ഹമ്മദിയും കത്തോലിക്കാ വിദ്യാഭ്യാസത്തിനായുള്ള വത്തിക്കാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ ജുസേപ്പെ വെർസാൽദിയും ചേര്‍ന്ന് ഒപ്പുവെച്ചു.
തിങ്കളാഴ്ച അബുദാബിയിൽവെച്ച് നടന്ന ചടങ്ങില്‍ വിദ്യാഭ്യാസമേഖലയിലെ സാഹോദര്യ സഹകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ഇരു നേതാക്കളും സംസാരിച്ചു. ഭാവിതലമുറയെ വാർക്കുന്നതിനായി വിദ്യാഭ്യാസത്തിന്റെ പങ്കിനെയും നേതാക്കന്മാർ ഉയർത്തിക്കാട്ടി.
2019 ഫെബ്രുവരി 4ന് യുഎഇ സന്ദർശന വേളയിൽ ഫ്രാൻസിസ് പാപ്പയും അൽ അഷറിലെ ഗ്രാന്‍ഡ് ഇമാം അഹമ്മദ് അൽ തയ്യിബും ഒപ്പുവെച്ച “വിശ്വശാന്തിക്കുവേണ്ടിയുള്ള മാനവ സാഹോദര്യ പ്രഖ്യാപനത്തിന്റെ ” ചുവടു പിടിച്ചാണ് ഈ പുതിയ ധാരണാപത്രത്തിലും ഒപ്പു വെച്ചിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group