സാംസ്കാരിക വിദ്യഭ്യാസ വിഭാഗത്തിന് പുതിയ മേധാവികളെ നിയമിച്ച് വത്തിക്കാൻ

വത്തിക്കാന്റെ സാംസ്കാരിക വിദ്യഭ്യാസ വിഭാഗത്തിന് പുതിയ തലവനെയും സെക്രട്ടറിയെയും ഫ്രാൻസിസ് പാപ്പാ നിയമിച്ചു.

പോർച്ചുഗീസ് സ്വദേശിയായ കർദ്ദിനാൾ ജൊസേ തൊളെൻചീനൊ ജെ മെന്തോൺസി സാംസ്കാരിക വിദ്യഭ്യാസ വകുപ്പിന്റെ പ്രീഫെക്ടറും സഭാവിജ്ഞാനീയാദ്ധ്യാപകനായ ഇറ്റാലിയൻ വൈദികൻ ജൊവാന്നി ചേസറെ പഗാത്സി സെക്രട്ടറിയുമാണ്.

ദൈവശാസ്ത്രജ്ഞനായ, 56 വയസ്സു പ്രായമുള്ള വ്യക്തിയാണ് കർദ്ദിനാൾ ജൊസേ തൊളെൻചീനൊ ജെ മെന്തോൺസ്. അദ്ദേഹം 1965 ഡിസംബർ 15-ന് പോർച്ചുഗലിലെ മശീക്കൊയിൽ ജനിക്കുകയും 1990 ജൂലൈ 28-ന് പൗരോഹിത്യം സ്വീകരിക്കുകയും 2018 ജൂലൈ 28-ന് മെത്രാനായി അഭിഷിക്തനാകുയും 2019 ഒക്ടോബർ 5-ന് കർദ്ദിനാളാക്കപ്പെടുകയും ചെയ്തു. ഇറ്റലിയിലെ ക്രേമയിൽ 1965 ജൂൺ 8-ന് ജനിച്ച ജൊവാന്നി ചേസറെ പഗാത്സി 1990 ജൂൺ 23-ന് ആണ് പൗരോഹിത്യം സ്വീകരിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group