ഫോണുകൾ ഓഫ് ചെയ്ത് ദൈവവചനത്തിലേക്ക് തിരിയണം എന്ന് വത്തിക്കാൻ ആർച്ച് ബിഷപ്പ്

സെൽഫോണുകൾ ഓഫ് ചെയ്ത് ബൈബിൾ തുറക്കണമെന്ന് വത്തിക്കാനിലെ ആർച്ച്ബിഷപ്പ് ‘ദൈവവചന ഞായറി’ലെ പ്രഘോഷണത്തിനിടെ പറഞ്ഞു. സുവിശേഷവൽക്കരണം പ്രചരിപ്പിക്കുന്നതിനുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ പ്രസിഡണ്ടായ റിനോ ഫിസിച്ചെല്ലയാണ് ജനുവരി 24 ന് ഫ്രാൻസിസ് പാപ്പ തയ്യാറാക്കിയ വിശുദ്ധ കുർബാന പ്രഘോഷണത്തിനിടെ ഇങ്ങനെ പ്രസ്താവിച്ചത്. ജീവിത ക്ലേശങ്ങൾക്കും തിരക്കുകൾക്കും ഒപ്പം ദൈവവചനം ചെവിയിൽ മുഴങ്ങണമെന്നും അതിനായി ദിവസത്തിന്റെ ആരംഭത്തിലും അവസാനത്തിലും നമുക്ക് കാണത്തക്കവിധം ബൈബിൾ സ്ഥാപിക്കണമെന്നും അദ്ദേഹം പറയുന്നു.
ടെലിവിഷനും മൊബൈൽഫോണും മാറ്റിവെച്ച് ദൈവവചനത്തിലേക്ക് തിരിയാനുള്ള ശക്തിക്കായി ദൈവത്തോട് യാചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഫ്രാൻസിസ് പാപ്പായ്ക്ക് എത്തിച്ചേരാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ആർച്ചുബിഷപ്പ് കുർബാന ആചരണത്തിന് നേതൃത്വം നൽകി സംസാരിച്ചത്. കൊറോണ നിയന്ത്രണങ്ങളെ തുടർന്ന് വളരെ ചുരുക്കം ആളുകൾ മാത്രമാണ് കുർബാനയിൽ സംബന്ധിച്ചത്. നവ സുവിശേഷവൽക്കരണത്തിനുള്ള പൊന്തിഫിക്കൽ കൗൺസിലിനായി 2019 ആണ് ദൈവവചന ഞായറിന് ഫ്രാൻസിസ് പാപ്പാ തുടക്കംകുറിച്ചത്. എല്ലാ ദിവസവും ബൈബിളിൽ നിന്ന് ചുരുങ്ങിയത് ഒരു ചെറിയ ഖണ്ഡിക എങ്കിലും വായിക്കണമെന്നും അത് ദൈവവുമായി നമ്മെ അടുപ്പിക്കുകയും ജീവിതത്തിലുടനീളം വഴിനടത്തുകയും ചെയ്യുമെന്നും ആർച്ച് ബിഷപ്പ് ഉദ്ബോധിപ്പിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group