ഗാസയിലേക്കുള്ള പ്രവേശന കവാടങ്ങൾ തുറക്കാൻ ആഹ്വാനം ചെയ്ത് വത്തിക്കാൻ

യുദ്ധം മൂലം പ്രതിസന്ധിയിലായിരിക്കുന്ന ഗാസയിലെ ജനങ്ങൾക്ക് മാനുഷിക സഹായം എത്തിക്കുന്നത് സുഗമമാക്കുന്നതിന്റെയും, പ്രത്യേകിച്ച് കുട്ടികൾക്കും ആവശ്യക്കാർക്കും ഭക്ഷണവും അവശ്യസാധനങ്ങളും ക്രമമായി വിതരണം ചെയ്യേണ്ടതിന്റെയും പ്രാധാന്യവും ഊന്നിപ്പറഞ്ഞുകൊണ്ട് ഗാസയിലേക്കുള്ള പ്രവേശന കവാടങ്ങൾ വീണ്ടും തുറക്കാൻ പരിശുദ്ധ സിംഹാസനം ആഹ്വാനം ചെയ്തു.

‘പ്രവർത്തനാഹ്വാനം: ഗാസയ്ക്കുള്ള അടിയന്തര മാനുഷികപ്രതികരണം’ എന്ന അന്താരാഷ്ട്ര സമ്മേളനത്തിലാണ് ഇപ്രകാരമൊരു ആഹ്വാനം ഉയർത്തിയത്.

ജോർദാനിലെ അപ്പസ്തോലിക് നുൺഷിയോ ആർച്ച് ബിഷപ്പ് ജാൻ പിയെത്രൊ ദൽ ടോസോ ഗാസയിലെ ജനങ്ങൾക്ക് മാനുഷികസഹായം എത്തിക്കുന്നത് സുഗമമാക്കുന്നതിന്റെയും ഭക്ഷണവും അവശ്യസാധനങ്ങളും ക്രമമായി വിതരണം ചെയ്യേണ്ടതിന്റെയും പ്രാധാന്യം സമ്മേളനത്തിൽ ഉയർത്തിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group