മാർപാപ്പായുടെ ഈ വർഷത്തെ വിദേശ ഇടയ സന്ദർശനത്തിൽ പുതിയ രണ്ടു രാജ്യങ്ങൾ കൂടി

വത്തിക്കാൻ സിറ്റി: 2022-ൽ ഫ്രാൻസിസ് മാർപാപ്പ സന്ദർശിക്കുന്ന പുതിയ രണ്ട് രാജ്യങ്ങളുടെ വിവരങ്ങൾ കൂടി വത്തിക്കാൻ പുറത്തുവിട്ടു.

കോംഗൊ റിപ്പബ്ലിക്കും, ദക്ഷിണ സുഡാനും ആയിരിക്കും പുതിയതായി മാർപാപ്പ സന്ദർശിക്കുന്ന രണ്ട് രാജ്യങ്ങൾ.

ഇക്കൊല്ലം ജൂലൈ 2-7 വരെ ആയിരിക്കും പാപ്പായുടെ ഇടയസന്ദർശനം.

ഇരു രാഷ്ട്രങ്ങളുടെയും തലവന്മാരുടെയും കത്തോലിക്കാ മെത്രാന്മാരുടെയും ക്ഷണം സ്വീകരിച്ചുകൊണ്ടാണ് പാപ്പാ ഈ അജപാലന സന്ദർശനത്തിന് തീരുമാനിച്ചിരിക്കുന്നത്.

ജൂലൈ 2-5 വരെ കോംഗൊ ഡെമൊക്രാറ്റിക് റിപ്പബ്ലിക്കിൽ തങ്ങുന്ന പാപ്പാ അവിടെ കിൻഷാസ, ഗോമ എന്നിവിടങ്ങളായിരിക്കും സന്ദർശന വേദികളാക്കുക.

ജൂലൈ 5-ന് ദക്ഷിണ സുഡാനിലേക്കു പോകുന്ന പാപ്പാ ഏഴാം തീയതി വത്തിക്കാനിലേക്കു മടങ്ങും.സുഡാനിലെ ജുബയിലായിരിക്കും പാപ്പാ തങ്ങുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group