യുക്രൈൻ – റഷ്യ യുദ്ധത്തിനിടയിൽ യുക്രൈൻ നഗരമായ മരിയുപോളിലെ കുട്ടികളുടെ ആശുപത്രിക്ക് നേരെയുണ്ടായ റഷ്യൻ ആക്രമണത്തെ അപലപിച്ച് വത്തിക്കാൻ. കഴിഞ്ഞ ദിവസമാണ് സ്റ്റേറ്റ് സെക്രട്ടറി, കർദ്ദിനാൾ പിയട്രോ പരോളിൻ ആക്രമണത്തിൽ ഖേദം അറിയിച്ചത്.
മാർച്ച് ഒൻപതിനു നടന്ന റഷ്യൻ വ്യോമാക്രമത്തിൽ ആശുപത്രിയിൽ ഉണ്ടായിരുന്ന ഗർഭിണികൾക്കും പിഞ്ചുകുട്ടികൾക്കും ജീവൻ നഷ്ടപ്പെട്ടു. യുക്രൈൻ സഘർഷത്തിൽ ചർച്ചകൾക്കുള്ള ഇടം പരിമിതമാണെന്നും എന്നാൽ യുക്രൈനും റഷ്യയ്ക്കും ഒരു കരാറിലെത്താൻ കഴിയുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും കർദ്ദിനാൾ പിയട്രോ പരോളിൻ പറഞ്ഞു.
കുട്ടികളുടെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ മനുഷ്യത്വരഹിതവും ഭീരുത്വവുമായ നടപടിയെന്നാണ് അന്താരാഷ്ട്ര സമൂഹം വിശേഷിപ്പിക്കുന്നത്. ആക്രമണത്തിൽ വിശദീകരണം നൽകാൻ സൈന്യത്തോട് ആവശ്യപ്പെടുമെന്ന് റഷ്യൻ സർക്കാർ ഉറപ്പുനൽകി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group