മതാന്തര സമ്മേളനത്തിൽ പങ്കെടുക്കാൻ ഫ്രാൻസിസ് മാർപാപ്പ സെപ്റ്റംബറിൽ മധ്യേഷ്യൻ രാജ്യവും മുൻ സോവിയറ്റ് റിപ്പബ്ലിക്കുമായ കസാക്കിസ്ഥാൻ സന്ദർശിക്കുമെന്ന് വത്തിക്കാൻ സ്ഥിരീകരിച്ചു. ആഗസ്റ്റ് ഒന്നിനാണ് ഇതു സംബന്ധിച്ച വാർത്ത വത്തിക്കാൻ സ്ഥിരീകരിച്ചത്.
“സിവിൽ, സഭാധികാരികളുടെ ക്ഷണം സ്വീകരിച്ച് ഫ്രാൻസിസ് മാർപാപ്പ ഈ വർഷം സെപ്റ്റംബർ 13 മുതൽ 15 വരെയാണ് കസാക്കിസ്ഥാനിലേക്കുള്ള അപ്പസ്തോലിക സന്ദർശനം നടത്തുന്നത്. ഏഴാമത് മതാന്തര സമ്മേളനത്തിനായി നൂർ-സുൽത്താൻ നഗരവും മാർപാപ്പാ സന്ദർശിക്കും” – ഹോളി സീ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണിയാണ് ഇക്കാര്യം അറിയിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group