മലയാളി വൈദിക താരങ്ങളുമായി വത്തിക്കാന്‍ ക്രിക്കറ്റ് ടീം

മലയാളി വൈദിക താരങ്ങളുമായി ഇംഗ്ലണ്ട് പര്യടനത്തിന് തയാറെടുത്ത് വത്തിക്കാന്‍ ക്രിക്കറ്റ് ടീം ശ്രദ്ധേയമാകുന്നു.

ചങ്ങനാശേരി അതിരൂപതാംഗമായ ഫാ. ജോസ് ഈറ്റോലിൽ ക്യാപ്റ്റനായ ടീമിലെ മറ്റു താരങ്ങളെല്ലാം മലയാളികളാണെന്നതാണു ശ്രദ്ധേയം. പത്തു വർഷത്തിനിടെ ഇതാദ്യമായാണ് വത്തിക്കാൻ ടീമിൽ സമഗ്ര മലയാളി ആധിപത്യമുള്ള ക്രിക്കറ്റ് ടീം ഉണ്ടാകുന്നത്. 29ന് ഇംഗ്ലണ്ടിലെത്തുന്ന ടീം ജൂലൈ മൂന്നുവരെ വിവിധ ടി 20 മത്സരങ്ങളിൽ പങ്കെടുക്കും.

വൈദികരായ ഫാ. സാൻ്റോ തോമസ് എംസിബിഎസ്, ഫാ. നെൽസൻ പുത്തൻപറമ്പിൽ സിഎംഎഫ്, ഫാ. പ്രിൻസ് തെക്കേപ്പുറം സിഎസ്എസ്ആർ, ഫാ. ജോസ് റീച്ചാസ് എസ്എസി, ഫാ. അബിൻ മാത്യു ഒഎം, ഫാ. അബിൻ ഇല്ലിക്കൽ ഒഎം, ഫാ. ജോസ് ഈറ്റോലിൽ (ചങ്ങനാശേരി), ഫാ. ജോജി കാവുങ്കൽ (ബിജ്‌നോർ), ഫാ. പോൾസൺ കൊച്ചുതറ (കൊച്ചി), വൈദിക വിദ്യാർത്ഥികളായ അബിൻ ജോസ് സിഎസ‌ി, ജെയ്‌സ് ജെയ്മ‌ി സിഎസ്‌റ്റി, അജയ് ജോ ജയിംസ് സിഎസ്‌റ്റി എന്നിവരാണ് ടീമിലുള്ളത്.

വിശ്വാസത്തിന്റെ വെളിച്ചം എന്ന പേരിലാണ് വത്തിക്കാൻ ക്രിക്കറ്റ് ടീമിന്റെ രാജ്യാന്തര പര്യടനം. കേവലം മത്സരത്തിനുപരി പരസ്‌പര ബഹുമാനം, മൂല്യങ്ങളുടെ പങ്കിടൽ, സുവിശേഷത്തിൻ്റെ ആനന്ദം പങ്കിടൽ എന്നിവയാണ് പര്യടനത്തിന്റെ ലക്ഷ്യമെന്ന് ക്ലബ് അധികൃതർ പറഞ്ഞു. വത്തിക്കാനിലെ ഓസ്ട്രേലിയൻ സ്ഥാനപതി ജോൺ മക്കാർത്തിയുടെ ആശയപ്രകാരം 2013ലാണ് സെൻ്റ് പീറ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ് രൂപീകരിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m