വത്തിക്കാൻ തരംഗത്തിന്റെ ഡിജിറ്റിൽ കോപ്പി പ്രകാശനം ചെയ്തു….

കെസിബിസി മീഡിയ കമ്മീഷന്റെ മാസികയായ വത്തിക്കാൻ തരംഗത്തിന്റെ ഡിജിറ്റിൽ പതിപ്പ് പ്രകാശനം ചെയ്തു.കൊച്ചി പാലാരിവട്ടം പി.ഓ.സിയിൽ നടന്ന ചടങ്ങിൽ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ.ജേക്കബ് ജി പാലയ്ക്കാപ്പിള്ളി പി.ഓ.സി ജനറൽ എഡിറ്റർ ഡോ.ഫാ.ജേക്കബ് പ്രസാദിന് ഡിജിറ്റൽ പതിപ്പിന്റെ കോപ്പി നൽകി പ്രകാശന കർമ്മം നിർവഹിച്ചു.ഫ്രാൻസിസ് പാപ്പായെക്കുറിച്ചും ആഗോള കത്തോലിക്ക സഭയെക്കുറിച്ചുമുള്ള വാർത്തകളും ,ആനുകാലിക സംഭവങ്ങളോടുള്ള പ്രമുഖരുടെ ലേഖനങ്ങളും മാസികയിലുണ്ട്.
ക്യൂ ആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ ലേഖനങ്ങൾ വിഡിയോ രൂപത്തിലും കാണാൻ സാധിക്കും.ചടങ്ങിൽ മാഗസിൻ ചീഫ് എഡിറ്ററും കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറിയുമായ ഫാ.ഡോ.ഏബ്രഹാം ഇരിമ്പിനിക്കൽ,ഫാ.ജോൺസൺ
പുതുശ്ശേരി,ഫാ.ഡോ.ജോഷി മയ്യാറ്റിൽ,ആന്റണി ചടയമുറി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group