നിക്കരാഗ്വയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് ആശങ്കയറിയിച്ച് വത്തിക്കാൻ

ക്രൈസ്തവ മതസ്വാതന്ത്ര്യത്തെ ബാധിക്കുന്ന നിക്കരാഗ്വ ഭരണകൂടത്തിന്റെ നടപടികളിൽ പരിശുദ്ധ സിംഹാസനത്തിന്റെ ആശങ്ക ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ അറിയിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ.

സ്ഥിതിഗതികൾ വത്തിക്കാൻ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മതസ്വാതന്ത്ര്യത്തെ നേരിട്ടുബാധിക്കുന്ന തരത്തിൽ സഭാ ഉദ്യോഗസ്ഥർക്കും സ്ഥാപനങ്ങൾക്കുമെതിരായ നടപടികളിൽ ആശങ്കയുണ്ടെന്നും കർദിനാൾ ഊന്നിപ്പറഞ്ഞു.

മതസ്വാതന്ത്ര്യവും മറ്റ് മൗലികാവകാശങ്ങളും വേണ്ടത്ര സംരക്ഷിക്കപ്പെടുമെന്ന്
പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

വിവിധ ക്രൈസ്തവസഭകളെ പുറത്താക്കുക, കത്തോലിക്കാസ്ഥാപനങ്ങൾ അടച്ചുപൂട്ടുക, നിരവധി വൈദികരെ അറസ്റ്റ് ചെയ്യുക തുടങ്ങി, നിക്കരാഗ്വൻ ഗവൺമെന്റിന്റെ 2018 മുതലുള്ള നടപടികളിലാണ് വത്തിക്കാൻ ആശങ്കകൾ
അറിയിച്ചിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group