ഒളിമ്പിക്സ് മത്സരങ്ങളുടെ ഉദ്ഘാടന വേളയിൽ ക്രൈസ്തവ അവഹേളനത്തെ ഔദ്യോഗികമായി അപലപിച്ച് വത്തിക്കാൻ.
ക്രൈസ്തവ വിശ്വാസത്തെ പരിഹസിച്ചുകൊണ്ട് നടത്തിയ ചില രംഗങ്ങൾ വിശ്വാസി സമൂഹത്തെ വേദനിപ്പിച്ചുവെന്ന് വത്തിക്കാൻ ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
മഹത്തരമായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട്, എല്ലാ മനുഷ്യരെയും ഒരു കുടക്കീഴിൽ അണിനിരത്തുന്ന അന്താരാഷ്ട്ര ഒളിമ്പിക്സ് മത്സരവേദിയിൽ, വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന പരാമർശങ്ങളും, രംഗങ്ങളും ഒഴിവാക്കപ്പെടണമെന്ന് വത്തിക്കാൻ കാര്യാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
ഒളിമ്പിക്സ് മത്സരങ്ങൾ എന്നത് സാഹോദര്യത്തിന്റെ സംഗമവേദിയെന്ന നിലയിൽ, മറ്റുള്ളവരോടുള്ള ബഹുമാനം അതിന്റെ ശ്രേഷ്ഠതയിൽ നിലനിർത്തിക്കൊണ്ടു വേണം ആവിഷ്കാരസ്വാതന്ത്ര്യം ഉപയോഗിക്കേണ്ടതെന്നും പ്രസ്താവനയിൽ വത്തിക്കാന്‍ സൂചിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m