ട്രൈസ്റ്റേയിലേക്കുള്ള മാർപാപ്പയുടെ സന്ദർശന പരിപാടികൾ വത്തിക്കാൻ പുറത്തുവിട്ടു.
ജൂലൈ ഏഴിന് പ്രാദേശിക സമയം രാവിലെ 6.30-ന് ഹെലികോപ്റ്ററിലാണ് പാപ്പ യാത്ര ആരംഭിക്കുന്നത്.
രണ്ടു മണിക്കൂറിനു ശേഷം നഗരത്തിലെ ജനറൽ കൺവെൻഷൻ സെൻ്ററിലിറങ്ങുന്ന മാർപാപ്പയെ ബൊലോഗ്ന ആർച്ച് ബിഷപ്പും ഇറ്റാലിയൻ എപ്പിസ്കോപ്പൽ കോൺഫറൻസ് പ്രസിഡന്റുമായ കർദിനാൾ മാറ്റിയോ മരിയ സൂപ്പി ഔദ്യോഗികമായി സ്വീകരിക്കും. തുടർന്ന് അവിടെയുള്ള മീറ്റിംഗിൽ പങ്കെടുത്തതിനു ശേഷം 9.15-ന് എക്യുമെനിക്കൽ പ്രതിനിധികൾ, അക്കാദമിക മേഖലയിൽ പ്രവർത്തിക്കുന്നവർ, കുടിയേറ്റക്കാർ, വികലാംഗർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
ഇറ്റലിയിലെ യൂണിറ്റി സ്ക്വയർ എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് 10.30-ന് എത്തിച്ചേരുന്ന മാർപാപ്പ പരിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകും. തുടർന്ന് വത്തിക്കാനിലേക്ക് തിരിക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group