ജീവനക്കാർക്ക് മൂന്നു ദിവസത്തെ ശമ്പളത്തോടു കൂടിയ പിതൃത്വ അവധി ഏർപ്പെടുത്തി വത്തിക്കാൻ

ജനനത്തിലൂടെയോ, ദത്തെടുക്കലിലൂടെയോ പുതിയ കുട്ടി ജനിക്കുന്ന ജീവനക്കാർക്ക് ശമ്പളത്തോടു കൂടിയ മൂന്നു ദിവസത്തെ പിതൃത്വ അവധി ഉൾപ്പെടുത്താൻ നിയമഭേദഗതി ചെയ്ത് വത്തിക്കാൻ.

മാർച്ച് ഒന്നിനാണ് ഇതു സംബന്ധിച്ച ഭേദഗതി പുറത്തു വന്നത്.ഇറ്റലിയുടെ ദേശീയ പ്രസവാവധി നയങ്ങൾക്ക് അനുസൃതമായി സ്ത്രീകൾക്ക് അഞ്ചു മാസത്തെ ശമ്പളത്തോടു കൂടിയ പ്രസവാവധി നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രസവശേഷം മാതാവ് മരിക്കുകയോ, ശാരീരിക വൈകല്യം സംഭവിക്കുകയോ ചെയ്ത സാഹചര്യത്തിൽ പിതാവിന് പ്രസവാവധി കൈമാറുവാനും നിയമം അനുശാസിക്കുന്നുണ്ട് .മാർച്ച് ഒന്നു മുതൽ, ഒരു പുതിയ പിതാവായ ഒരു ജീവനക്കാരന് – ജനനം, ദത്തെടുക്കൽ അല്ലെങ്കിൽ വളർത്തൽ എന്നിവയിലൂടെ – മുഴുവൻ ശമ്പളവും ലഭിക്കുമ്പോൾ മൂന്നു പ്രവൃത്തിദിവസങ്ങളും അവധി ആയിരിക്കും.

റോമൻ കൂരിയയുടെ പൊതുചട്ടങ്ങളും വത്തിക്കാൻ മാർച്ച് ഒന്നിന് പുതുക്കി. പെൻഷൻ ഫണ്ടിനുള്ളിൽ പ്രത്യേക മാനേജ്മെന്റ് രൂപീകരിച്ചാലുടൻ ഇടയ്ക്കിടെയുള്ള തൊഴിൽ കരാറുകൾ സംബന്ധിച്ച നിയമം പ്രാബല്യത്തിൽ വരുമെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പരോളിൻ അറിയിച്ചു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group