ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സ്മരണാർത്ഥം വത്തിക്കാൻ തപാൽ വകുപ്പിന്റെ കീഴിലുള്ള സ്റ്റാമ്പുകൾക്കും, നാണയങ്ങൾക്കും വേണ്ടിയുള്ള വിഭാഗം സ്റ്റാമ്പ് പുറത്തിറക്കി.
ഉത്തര ഇറ്റലിയിലെ ഓസ്റ്റാ വാലിയിൽ മാർപാപ്പ അവധിക്കാലം ചെലവഴിക്കുന്നതിനിടയിൽ എടുത്ത ചിത്രമാണ് സ്റ്റാമ്പില്‍ ഉപയോഗിച്ചിരിക്കുന്നത്. പാപ്പയ്ക്കു പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തിയാണ് സ്റ്റാമ്പിന്റെ പ്രമേയം. പരിശുദ്ധ കന്യകാമറിയത്തോട് മാർപാപ്പയ്ക്കു ഉണ്ടായിരുന്ന മാധ്യസ്ഥ ഭക്തിയുടെ ഓർമ്മയ്ക്കായാണ് ഇത്തരം ഒരു സ്റ്റാമ്പ് പുറത്തിറക്കിയതെന്ന് അധികൃതർ പത്രക്കുറിപ്പിൽ പ്രസ്താവിച്ചു.
ബെൽജിയത്തിലാണ് 1,05,000 സ്റ്റാമ്പുകൾ അച്ചടിച്ചത്. ഒരു സ്റ്റാമ്പിന്റെ വില 1.36 ഡോളറാണ്. വത്തിക്കാന്റെ സ്റ്റാമ്പ്, നാണയ വിഭാഗം എന്തെങ്കിലും പ്രത്യേക പരിപാടികളുമായി ബന്ധപ്പെട്ടോ, വർഷങ്ങളുമായി ബന്ധപ്പെട്ടോ സ്റ്റാമ്പുകളും, നാണയങ്ങളും, മെഡലുകളും അടക്കം പുറത്തിറക്കാറുണ്ട്. ഇത് പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വില്പനയ്ക്ക് കൊണ്ടു പോകുകയാണ് പതിവ്. ഇവയില്‍ നിന്നു ലഭിക്കുന്ന തുക ഉപവി പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെക്കാറുണ്ട്. ബെനഡിക്ട് പാപ്പ ആഗോളതലത്തില്‍ ഒത്തിരിയേറെ സ്വാധീനിക്കപ്പെട്ട വ്യക്തിയായതിനാല്‍ സ്റ്റാമ്പ് അതിവേഗം വിറ്റുപോകുമെന്ന് തന്നെയാണ് അധികൃതരുടെ പ്രതീക്ഷ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group