മൂന്നാമത്തെ അടച്ചിടലിനുശേഷം വത്തിക്കാൻ മ്യൂസിയo വീണ്ടും തുറക്കുന്നു.

കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ മൂന്നാമത്തെ അടച്ചിടലിനു ശേഷം വത്തിക്കാൻ മ്യൂസിയങ്ങൾ വീണ്ടും പൊതുജനങ്ങൾക്കായി തുറക്കുന്നു. ആരോഗ്യ പ്രോട്ടോക്കോളുകൾക്ക് അനുസൃതമായിട്ടാണ് പുതിയ തുറക്കൽ. 2020-ന്റെ തുടക്കത്തിൽ ഇറ്റലിയിൽ പകർച്ചവ്യാധി പടർന്നതിനുശേഷം മൂന്നാമത്തെ അടച്ചിടലിനുശേഷമാണ്ഈ വീണ്ടും തുറക്കൽ. കൊറോണ മഹാമാരിയിൽ വിറങ്ങലിച്ച ഇറ്റലിയിൽ മാർച്ച് 9 നാണ് ആദ്യമായി മ്യൂസിയങ്ങൾ അടച്ചത്. പിന്നീട് 2020 ജൂൺ 1-ന് വീണ്ടും മ്യൂസിയങ്ങൾ സന്ദർശകർക്കായി തുറന്നു, പക്ഷേ നവംബർ 6-ന് വീണ്ടും പകർച്ചവ്യാധി ഭീഷണിയിൽ മ്യൂസിയങ്ങൾ വീണ്ടും അടച്ചുപൂട്ടേണ്ടി വന്നിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group