ക്രിസ്തുമസിനെ വരവേൽക്കാൻ ഒരുങ്ങി വത്തിക്കാൻ

വത്തിക്കാൻ സിറ്റി: ക്രിസ്തുമസിനെ വരവേൽക്കാൻ ഒരുങ്ങി വത്തിക്കാൻ.

ക്രിസ്തുമസിന് മുന്നോടിയായി തടിയിൽ നിന്നും കരവിരുതാല്‍ നിർമ്മിച്ച വലിയ ശില്പങ്ങൾ കൊണ്ട് രൂപകൽപ്പന ചെയ്ത പുൽക്കൂട് ഡിസംബർ മൂന്നാം തീയതി മുതൽ പ്രദർശനത്തിന് വയ്ക്കും.

ഇറ്റലിയുടെ വടക്ക് കിഴക്കൻ മേഖലയിൽ നിന്നുo എത്തിച്ച ആല്‍പൈന്‍ സേഡാർ മരത്തിൽ നിന്നുമാണ് പുൽക്കൂടിനു വേണ്ടിയുള്ള രൂപങ്ങൾ നിർമ്മിച്ചത്. അതേസമയം പുൽക്കൂട് നിർമ്മാണത്തിന് വേണ്ടി മാത്രം തടികളൊന്നും വെട്ടിയിട്ടില്ലായെന്ന് വത്തിക്കാൻ വ്യക്തമാക്കി. തടികൊണ്ട് നിർമ്മിച്ച ഗ്രോട്ടോയിൽ തിരുകുടുംബത്തിന്റെ രൂപങ്ങളോടൊപ്പം, കാള, കഴുത, മാലാഖ എന്നിവയുടെ രൂപങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്.

ഗ്വാട്ടിമാല സര്‍ക്കാര്‍ സമ്മാനമായി നൽകിയ മറ്റൊരു പുൽക്കൂട് പോൾ ആറാമൻ ഹാളിലും പ്രദർശിപ്പിക്കപ്പെടും. തടിയിൽ നിന്നും ഗ്വാട്ടിമാലയിലെ കലാകാരന്മാരാണ് തിരുകുടുംബത്തെയും, മാലാഖയെയും നിർമ്മിച്ചത്. 1980 മുതലാണ് സെന്റ് പീറ്റേഴ്സ് ബസിലിക്ക ദേവാലയത്തിന് മുന്നിൽ വത്തിക്കാൻ പുൽക്കൂട് പ്രദർശിപ്പിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group