തൊണ്ണൂറാം വാർഷിക നിറവിൽ വത്തിക്കാൻ റേഡിയോ

പുതിയ സേവനങ്ങളുമായി വത്തിക്കാൻ റേഡിയോ തൊണ്ണൂറാം വാർഷികം ആഘോഷിച്ചു. മാർപ്പായുടെ ശബ്ദവും സുവിശേഷ പ്രഭാഷണവും ലോകത്തിന്റെ വിവിധ കോണിൽ എത്തിക്കുക എന്ന ദൗത്യത്തോടെ പീയൂസ് പതിനൊന്നാമൻ മാർപാപ്പയാണ് 1931 ൽ വത്തിക്കാൻ റേഡിയോ ഉദ്ഘാടനം ചെയ്തത്.ആദ്യ റേഡിയോ ട്രാൻസ്മിഷൻ കണ്ടുപിടിച്ച ഗുഗ്ലിയൽ മോമാർക്കോണി തന്നെയാണ് വത്തിക്കാൻ റേഡിയോ രൂപകൽപ്പന ചെയ്തത് 90- ) o വാർഷികം ആഘോഷിക്കുന്ന വേളയിൽ 41 ഭാഷകളിൽ സംപ്രേക്ഷണം വിപുലപ്പെടുത്തിയിരിക്കുകയാണ് വത്തിക്കാൻ റേഡിയോ. വത്തിക്കാൻ റേഡിയോ സഭയ്ക്കും മാർപ്പാപ്പയ്ക്കും വിശ്വാസികൾക്കും അവിശ്വാസികൾക്കും അന്യമതസ്ഥർക്കും സമൂഹത്തിലെ എല്ലാവർക്കും വേണ്ടി അർപ്പണ മനോഭാവത്തോടെ ദൗത്യം നിർവ്വഹിക്കുന്നത് എന്ന് ഡികാസ്റ്ററി ഫോർ കമ്മ്യൂണിക്കേഷൻ്റെ പ്രിഫെക്റ്റ് ,ഡോ.പഠിലോ റഫിനി പറഞ്ഞു. മഹായുദ്ധം,ഫാസിസം ,നാസിസം,കമ്മ്യൂണിസം തുടങ്ങിയ ഭീഷണിയിടയിലും മാർപാപ്പയുടെ ശബ്‍ദം ലോകത്തിനു കൈമാറിയ റേഡിയോയുടെ അഭിമാന ചരിത്രത്തെയും അദ്ദേഹം ഓർമപ്പെടുത്തി. ലോകത്തിന്റെ ഏത് ഭാഗത്തും ഇന്റർനെറ്റ് കണക്ഷൻ ഉള്ള ആർക്കും വത്തിക്കാൻ റേഡിയോ എത്തിക്കുന്ന വെബ് സംരംഭത്തിന് റഫിനി തുടക്കം കുറിച്ചു. പുതിയ സേവനങ്ങളുമായി ഫെബ്രുവരി 12 മുതൽ വത്തിക്കാൻ റേഡിയോ https ://www. vaticannews.va/en / epg .html എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group