ഇസ്രായേൽ പാലസ്തീൻ സംഘർഷവുമായി ബന്ധപ്പെട്ട് സംഘർഷങ്ങൾ പരിഹരിക്കാനും സമാധാനം സ്വീകരിക്കുവാനും നേതാക്കന്മാർ നേരിട്ടുള്ള ചർച്ചകളിലേക്ക് മടങ്ങിവരുന്നതിനും മുൻകൈ എടുക്കാൻ വത്തിക്കാൻ തയ്യാറാണെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി പിയട്രോ പരോളിൻ പറഞ്ഞു.ഇരുപക്ഷവും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ പുനരാരംഭിച്ചാൽ വർഷങ്ങൾ പഴക്കം ചെന്ന സംഘർഷം അവസാനിപ്പിച്ച് ദ്വിരാഷ്ട്ര പരിഹാരം നേടാൻ കഴിയുമെന്നും കർദിനാൾ പരോളിൻ പ്രത്യാശ പ്രകടിപ്പിച്ചു.ഇതിനിടെ തുര്‍ക്കി പ്രസിഡന്റ് റസപ് തയ്യിബ് എര്‍ദോഗന്‍ ഫ്രാന്‍സിസ് പാപ്പയുമായി ഫോണില്‍ പ്രശ്നപരിഹാരവുമായി ബന്ധപ്പെട്ട് സംസാരിച്ചതായി ഇറ്റാലിയൻ വാർത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തിരുന്നു .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group