എറണാകുളം ബസലിക്ക മുൻ റെക്ടർ മോൺ. ആൻ്റണി നരികുളത്തിൻെറ പരാതി[ RECOURSE }വത്തിക്കാൻ തള്ളി.
വേണമെങ്കിൽ ഇനി അദ്ദേഹത്തിന് പരമോന്നത നീതിപീഠമായ സിഗ്നത്തൂര അപ്പസ്തോലിക്കായിൽ രണ്ടാഴ്ചയ്ക്കകം സമീപിക്കാവുന്നതാണ്.
ഉത്തരവ് ചുവടെ..
എറണാകുളം-അങ്കമാലി ആർച്ച് എപ്പാർക്കിയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായ അഭിവന്ദ്യ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് 2023 ജൂലൈ 4-ന് പുറപ്പെടുവിച്ച ഡിക്രി N. AA40/2023- അനുസരിച്ച് സെന്റ് മേരീസ് ബസലിക്ക കത്തീഡ്രൽ പള്ളിയിലെ ഇടവക വികാരിയുടെ ഓഫീസിൽ നിന്ന് തന്നെ 2023 ജൂലൈ 8 ന് സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവിനെതിരെ മേൽ നടപടികളിലേക്കായി റവ. ഫാ. ആന്റണി നരികുളം 2023 ജൂലൈ 15-ന് ഒപ്പിട്ടുനൽകിയ അപ്പീൽ കണക്കിലെടുത്ത്;ഇതിൽ CCEO c. 1400, 1396 § 3 തുടങ്ങിയ കാനോനിക നിയമങ്ങളുടെ വ്യക്തമായ ലംഘനമില്ലെന്ന് കണക്കിലെടുത്ത്, ബഹുമാനപ്പെട്ട ആന്റണി പൂതവേലി മാത്രമാണ് ഇടവകയുടെ അഡ്മിനിസ്ട്രേറ്ററും പുതിയ വികാരിയും ആണെന്നതിനാൽ, ബഹുമാനപ്പെട്ട പരാതിക്കാരൻ കൊണ്ടുവന്ന പരാതിയിൽ അദ്ദേഹത്തിന്റെ അവകാശങ്ങൾ ഒരുതരത്തിലും കുറച്ചതായി കാണിച്ചിട്ടില്ല;
2023 ജൂലായ് 1-ലെ ഒരു ഇലക്ട്രോണിക് സങ്കേതത്തിലൂടെ, ബഹുമാനപ്പെട്ട പരാതിക്കാരന് കിട്ടിയ ഉത്തരവ് അനുസരിച്ച് തന്നെ ബസിലിക്ക കത്തീഡ്രൽ പള്ളിയുടെ ഇടവകയെ നയിക്കാൻ അദ്ദേഹം യോഗ്യനല്ലെന്ന് വ്യക്തമായി പ്രഖ്യാപിച്ചിട്ടുള്ളതായി ഞാൻ കരുതുന്നു;
അതിനാൽ, ബഹുമാനപ്പെട്ട പരാതിക്കാരന്റെ പരാതി, അതായത്, “CCEO c. 1397 – 1400 – ലെ എല്ലാ മാനദണ്ഡങ്ങളും പാലിക്കപ്പെട്ടുവേണം ഇടവക വികാരിയുടെ സ്ഥാനത്തുനിന്നും മാറ്റേണ്ടത് എന്നതിൽ നിയമലംഘനം നടന്നിട്ടുണ്ട്”, എന്ന വാദം തെളിവുകളാൽ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല;
പൗരസ്ത്യ സഭകൾക്കുള്ള ഡിക്കാസ്റ്ററി, ഈ കാര്യങ്ങൾ യഥാവിധി നന്നായി പരിഗണിച്ച ശേഷം, താഴെ പറയുന്നത് തീരുമാനിച്ചിരിക്കുന്നു :
എറണാകുളം-അങ്കമാലി ആർച്ച് എപ്പാർക്കിയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായ അഭിവന്ദ്യ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് 2023 ജൂലൈ 4-ന് പുറപ്പെടുവിച്ച ഡിക്രി N. AA40/2023- അനുസരിച്ച് സെന്റ് മേരീസ് ബസിലിക്ക കത്തീഡ്രൽ പള്ളിയിലെ ഇടവക വികാരിയുടെ ഓഫീസിൽ നിന്ന് തന്നെ 2023 ജൂലൈ 8 ന് സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവിനെതിരെ മേൽ നടപടികളിലേക്കായി റവ. ഫാ. ആന്റണി നരികുളം 2023 ജൂലൈ 15-ന് ഒപ്പിട്ടുനൽകിയ അപ്പീൽ തള്ളിക്കളയപ്പെടേണ്ടതും തീർച്ചയായും തള്ളിക്കളയപ്പെടുന്നതുമാണ്.
നിലവിലെ ഉത്തരവിൽ തനിക്ക് വിഷമമുണ്ടെന്ന് കരുതുന്നയാൾക്ക്, നിയമപ്രകാരം, അപ്പസ്തോലിക സിഞ്ഞത്തൂരയുടെ സുപ്രീം ട്രിബ്യൂണലിനെ സമീപിക്കാം. നിയമത്തിന്റെ എല്ലാ ഉത്തരവുകളും ബന്ധപ്പെട്ടവരെ അറിയിക്കും.
2023 സെപ്തംബർ 6-ന്, റോമിലെ പൗരസ്ത്യ സഭകൾക്കുള്ള ഡിക്കാസ്റ്ററിയുടെ ഓഫീസിൽ നിന്ന് നൽകിയത്.
ക്ലൗഡിയോ ഗുജൊറോത്തി, പ്രിഫെക്റ്റ്
ഫാ. മൈക്കൽ ജലാഖ്, OAM, സെക്രട്ടറി
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group