വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിൻ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി കൂടിക്കാഴ്ച നടത്തി. ന്യൂയോർക്കിൽ യുഎൻ ജനറൽ അസംബ്ലിയുടെ ഭാഗമായി എത്തിയപ്പോഴാണ് കർദ്ദിനാൾ കൂടിക്കാഴ്ച നടത്തിയത്. യുക്രൈന് നേരെ റഷ്യ കനത്ത ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ സമാധാന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ നിരവധി തവണ രംഗത്തെത്തിയിരുന്നു. റഷ്യന്‍ ഓര്‍ത്തഡോക്സ് തലവന്‍ പാത്രിയാര്‍ക്കീസ് കിറിലുമായും പ്രസിഡന്‍റ് പുടിനുമായും മധ്യസ്ഥ ചര്‍ച്ച നടത്താന്‍ പാപ്പ സന്നദ്ധത അറിയിച്ചിരിന്നുവെങ്കിലും ഫലം കണ്ടില്ല. ഇതിനിടെയാണ് പരിശുദ്ധ സിംഹാസനത്തിന്റെ സെക്രട്ടറി റഷ്യൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്.
റഷ്യയെ നശിപ്പിക്കാനും ലോകത്തെ വിഭജിക്കാനുമുള്ള നാറ്റോയുടെ കുരിശുയുദ്ധത്തിന്റെ ഫലമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് വിദേശകാര്യ മന്ത്രി ആരോപിച്ചു. എന്നാല്‍ തന്റെ പ്രസംഗത്തില്‍ യുദ്ധത്തിന്റെ തിന്മയെയും പരിണിത ഫലങ്ങളെയും കുറിച്ച് കര്‍ദ്ദിനാള്‍ പിയട്രോ പങ്കുവെച്ചു. നിരായുധീകരണത്തി നായുള്ള ഫ്രാൻസിസ് മാർപാപ്പയുടെ എണ്ണമറ്റ ആഹ്വാനങ്ങള്‍ കർദ്ദിനാൾ പരോളിന്‍ സ്മരിച്ചു. ഫ്രാൻസിസ് മാർപാപ്പ ഉക്രേനിയൻ ജനതയോടുള്ള അടുപ്പവും പിന്തുണയും ആവർത്തിച്ച് ഇക്കഴിഞ്ഞ ബുധനാഴ്ചയും, സമൂഹത്തെ “കുലീനരും രക്തസാക്ഷികളും” എന്ന് വിളിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തമായ യുദ്ധത്തിൽ ചില ആളുകൾ ആണവായുധങ്ങളെക്കുറിച്ച് ചിന്തിക്കുന്നതു ഭ്രാന്താണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group