ഉക്രേനിയൻ പ്രസിഡന്റ് സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി പിയട്രോ പരോളിൻ.
കർദിനാൾ പരോളിനുമായി താൻ കൂടിക്കാഴ്ച നടത്തിയെന്നും ‘നമ്മുടെ രാജ്യത്തിനും ജനങ്ങൾക്കും കർദിനാൾ നൽകിയ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും’ പ്രസിഡന്റ് സെലെൻസ്കി എക്സിൽ കുറിച്ചു.
ജൂണിൽ, സ്വിറ്റ്സർലൻഡിൽ നടന്ന ഉക്രൈനിലെ സമാധാനത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര ഉച്ചകോടിയുടെ തീരുമാനങ്ങളും സമാധാനം സുഗമമാക്കുന്നതിൽ വത്തിക്കാനിന്റെ പങ്കുമാണ് താനും കർദിനാൾ പരോളിനും പ്രധാനമായും ചർച്ച ചെയ്തതെന്ന് പ്രസിഡന്റ് സെലെൻസ്കി വെളിപ്പെടുത്തി. റഷ്യയുടെ നിലവിലുള്ള വ്യോമാക്രമണങ്ങളെക്കുറിച്ചും രാജ്യത്തെ മാനുഷിക സാഹചര്യങ്ങളെക്കുറിച്ചും കഴിഞ്ഞ മാസം ഇറ്റലിയിൽ നടന്ന ജി7 കാലത്ത് ഫ്രാൻസിസ് മാർപാപ്പയുമായി പ്രസിഡന്റ് നടത്തിയ കൂടിക്കാഴ്ചയുടെ ഫലങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group