വത്തിക്കാനുമായുള്ള നയതന്ത്രബന്ധം താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി വെളിപ്പെടുത്തി നിക്കരാഗ്വൻ വിദേശകാര്യ മന്ത്രാലയം.
ഫ്രാൻസിസ് മാർപാപ്പ ഡാനിയൽ ഒർട്ടേഗയുടെ ഭരണത്തെ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ “അപരിഷ്കൃത സ്വേച്ഛാധിപത്യ”വുമായി താരതമ്യം ചെയ്തതിലുള്ള അമർഷമാണ് ഈ തീരുമാനത്തിന് പിന്നിൽ എന്നാണ് വിലയിരുത്തൽ.
നിക്കരാഗ്വയുടെ തലസ്ഥാനമായ മനാഗ്വയിലെ അപ്പസ്തോലിക് ന്യൂൺഷിയേച്ചറും റോമിലെ ഹോളി സീയിലേക്കുള്ള നിക്കരാഗ്വൻ എംബസിയും ഭരണകൂടം അടച്ചുപൂട്ടിയതായി മാർച്ച് 12-ന് വത്തിക്കാൻ റോയിട്ടേഴ്സ് ഏജൻസിയെ അറിയിച്ചിരുന്നു.
മാർച്ച് പത്തിന് ഇൻഫോബെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഫ്രാൻസിസ് മാർപാപ്പ ഒർട്ടെഗയെയും അദ്ദേഹത്തിന്റെ സർക്കാരിനെയും വിമർശിച്ചത്. തുടർന്ന് നിക്കരാഗ്വൻ ഭരണകൂടവും വത്തിക്കാനും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group