യുദ്ധത്തിൽ തകർന്ന കിഴക്കൻ യുക്രെയ്നിന് സഹായവുമായി വത്തിക്കാൻ

യുദ്ധത്തിൽ തകർന്ന കിഴക്കൻ യുക്രെയ്നിന് സഹായവുമായി വത്തിക്കാൻ. ഒരു ട്രക്ക് നിറയെ ശീതകാല വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും മുൻകൂട്ടി പാകം ചെയ്ത ഭക്ഷണവുമായിട്ടാണ് ഫ്രാൻസിസ് പാപ്പായുടെ പ്രതിനിധി ഉക്രൈനിൽ എത്തിയത്.

പാപ്പയുടെ സ്ഥിരമായ പിന്തുണ ഉയർത്തിക്കാട്ടിക്കൊണ്ട് സപ്പോരിസിയയിലെ ബിഷപ്പ് ജാൻ സോബിലോ നന്ദി രേഖപ്പെടുത്തി. “യുദ്ധത്തിന്റെ തുടക്കം മുതൽ, എല്ലാ വേദികളിലും, മീറ്റിംഗുകളിലും പാപ്പാ യുദ്ധത്തിൽ തകർന്ന യുക്രെയിനിനെക്കുറിച്ച് സംസാരിക്കുകയും, വളരെ ക്രമാനുഗതമായി ഞങ്ങൾക്ക് മാനുഷികമായ സഹായം അയക്കുകയും ചെയ്തു. പ്രതിദിനം 1,500 ആളുകൾക്ക് ഞങ്ങൾ ആ സഹായം വിതരണം ചെയ്യുന്നു.” അദ്ദേഹം പറഞ്ഞു.

പാപ്പായുടെ ദാനധർമ്മ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന കർദ്ദിനാൾ കോൺറാഡ് ക്രയേവ്‌സ്‌കിയാണ് സഹായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group