സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങുന്നതായി വത്തിക്കാൻ

ജൂബിലി ആഘോഷങ്ങൾക്ക് മുന്നോടിയായി സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങുന്നതായി വത്തിക്കാൻ.

400 വർഷങ്ങൾക്കുമുമ്പ് ജിയാൻ ലോറെൻസോ ബെർനിനി സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ അൾത്താരയുടെ മുകളിലായി നിർമ്മിച്ച മേലാപ്പിനാണ് പ്രധാനമായും നവീകരണം നടത്തുന്നത്.

സഭയുടെ ജൂബിലി ആഘോഷങ്ങൾക്കു തുടക്കമിടുന്ന ഡിസംബറിനു മുമ്പായി പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് പദ്ധതി. നവീകരണ പ്രവർത്തനങ്ങൾക്കായി ഏകദേശം ഒരു വർഷത്തോളം പ്രധാന അൾത്താര കെട്ടിമറയ്ക്കേണ്ടതായിവരുമെന്നും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടയിലും ബസിലിക്കയിലെ ശുശ്രൂഷകൾക്ക് തടസ്സം വരികയില്ലെന്നും ബസലിക്കയുടെ ആർച്ച് പ്രീസ്റ്റായ കർദിനാൾ മൗറോ ഗംബേറ്റി അറിയിച്ചു.

വത്തിക്കാൻ മ്യൂസിയത്തിലെ ആർട്ടിസ്റ്റുകളുടെ നേതൃത്വത്തിലാണ് പുനരുദ്ധാരണം നടത്തുന്നത്. 7,00,000 യൂറോ ചിലവ് പ്രതീക്ഷിക്കുന്ന നവീകരണപ്രവർത്തനങ്ങൾ സ്പോൺസർ ചെയ്യുന്നത് നൈറ്റ്സ് ഓഫ് കൊളംബസ് ആണ്. കഴിഞ്ഞ 40 വർഷങ്ങൾക്കിടയിൽ തങ്ങൾ സ്പോൺസർ ചെയ്യുന്ന ഏറ്റവും വലിയ നവീകരണ പ്രവർത്തനമാണ് ഇതെന്ന് നൈറ്റ്സ് ഓഫ് കൊളംബസിന്റെ തലവൻ പാട്രിക് കെല്ലി പത്രസമ്മേളനത്തിൽ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group