ദുഃഖവെള്ളി ദിനത്തിലെ പ്രാർത്ഥനകളിൽ സമാധാനത്തിനായി പ്രാർത്ഥിക്കാൻ വത്തിക്കാന്റെ ആഹ്വാനം

ഈ വർഷത്തെ ദുഃഖവെള്ളി ആചരണത്തിന്റെ പ്രാർത്ഥനകളിൽ സമാധാനത്തിനായി പ്രാർത്ഥിക്കാൻ എല്ലാ കത്തോലിക്ക വിശ്വാസികളോടും ആഹ്വാനം ചെയ്ത് വത്തിക്കാൻ.

ദൈവിക ആരാധനക്കും കൂദാശകളുടെ പരികർമ്മത്തിനും വേണ്ടിയുള്ള കോൺഗ്രിഗേഷൻ മാർച്ച് 25 -ന് ബിഷപ്പുമാർക്കു വേണ്ടി പുറത്തുവിട്ട സന്ദേശത്തിലാണ് ഇപ്രകാരം പറയുന്നത്.

“വിശുദ്ധ വാരത്തിന്റെ ആചാരണത്തിന് ഇത്തവണ പ്രത്യേക കോവിഡ്
മാനദണ്ഡങ്ങളൊന്നും പ്രസിദ്ധീകരിക്കുന്നില്ല. എപ്പിസ്കോപ്പൽ കോൺഫറൻസുകൾ സമീപ വർഷങ്ങളിൽ നേടിയ അനുഭവങ്ങൾ വിവിധ സാഹചര്യങ്ങളെ ഏറ്റവും ഉചിതമായ രീതിയിൽ കൈകാര്യം ചെയ്യാൻ അവരെ പര്യാപ്തമാക്കിയിട്ടുണ്ട്. ആരാധനാ പുസ്തകങ്ങളിൽ പറഞ്ഞിരിക്കുന്ന അനുഷ്ഠാനങ്ങളുടെ മാനദണ്ഡങ്ങൾ എപ്പോഴും പാലിക്കാൻ ശ്രദ്ധിക്കുക” – സന്ദേശത്തിൽ പറയുന്നു.

യുദ്ധത്തിന്റെ ഭീകരത അനുഭവിക്കുന്ന യുക്രൈനിലുള്ള നമ്മുടെ എല്ലാ സഹോദരീ സഹോദരന്മാർക്കും വേണ്ടി ഈ പ്രാർത്ഥനകൾ നമുക്ക് സമർപ്പിക്കാമെന്നും സന്ദേശത്തിൽ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group