ഇസ്രായേലിൽ ഹമാസ് സംഘർഷo നടക്കുന്ന സാഹചര്യത്തിൽ ഇരു പക്ഷവും സമാധാനത്തിന്റെ പാതയിലേക്ക് കടന്നുവരണമെന്നും ഇസ്രായേലും ഹമാസും തമ്മിലുള്ള ചർച്ചയ്ക്ക് മധ്യസ്ഥത വഹിക്കാൻ എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ അതിന് വത്തിക്കാൻ തയ്യാറാണെന്ന് അറിയിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രൊ പരോളിൻ.
അക്രമത്തിന്റെ ഇരകളായ കുടുംബങ്ങളോടുള്ള അനുശോചനം രേഖപ്പെടുത്തിയ കർദിനാൾ പരോളിൻ, പരിക്കേറ്റവർക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ഗാസയിലെ സാധാരണക്കാരായ ജനങ്ങൾ നേരിടുന്ന വൈഷമ്യങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ കർദിനാൾ പരോളിൻ, ബന്ധികളാക്കപ്പെട്ടവരെക്കുറിച്ചുള്ള ആശങ്കയും പങ്കുവെച്ചു. യുക്തി വീണ്ടെടുക്കുകയും അന്ധമായ വെറുപ്പ് ഉപേക്ഷിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ സമാധാനം സ്ഥാപിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെയും വത്തിക്കാനിലെ ഇസ്രായേൽ എംബസിയിലെത്തി ഇസ്രായേൽ അംബാസഡർ റാഫേൽ ഷൂട്സുമായി കൂടിക്കാഴ്ച നടത്തിയ കാർദിനാൾ അക്രമത്തിൽ ഏറെ ദുരിതമനുഭവിക്കുന്ന ഇസ്രയേലിലും,പലസ്തീനിലും പ്രത്യേകമായി ഗാസയിലുമുള്ള സാധാരണ ജനങ്ങൾക്കും സംരക്ഷണം ഒരുക്കണമെന്നും അഭ്യർത്ഥിച്ചിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group