ന്യൂഡല്‍ഹി: കോവിഡിന്റെ പ്രതിരോധ വാക്സിനുകൾ ആയ കൊവാക്സിനും കോവിഷീല്‍ഡും സംയോജിപ്പിക്കാന്‍ ശുപാര്‍ശ ചെയ്ത സാഹചര്യത്തിൽ നിർണായക പരീക്ഷണത്തിന് വേദിയാകുന്നത് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ്.ഇതിനൊപ്പം കൊവാക്സിനും മറ്റൊരു നാസല്‍ വാക്സിനും സംയോജിപ്പിച്ച് പരീക്ഷണം നടത്തുന്നതിനും നിര്‍ദേശമുണ്ട്. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്റേതാണ് ശുപാര്‍ശ.വാക്സിനുകള്‍ സംയോജിപ്പിക്കുന്നതിലൂടെ ഫലപ്രാപ്തി കൂടുമോയെന്നാണ് പരീക്ഷണത്തിൽ പരിശോധിക്കുന്നത്. എന്നാല്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഈ നിര്‍ദേശങ്ങള്‍ക്ക് അന്തിമാനുമതി നല്‍കിയിട്ടില്ല.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group