വെനസ്വേലയെ ദിവ്യകാരുണ്യ നാഥന് പുനര്‍പ്രതിഷ്ഠിച്ച് വെനസ്വേലന്‍ ബിഷപ്പുമാര്‍. തലസ്ഥാന നഗരിയായ കാറക്കാസിലെ കൊറമോട്ടോ നാഥയുടെ നാമധേയത്തിലുള്ള ദൈവാലയത്തില്‍ ദിവ്യബലിയോടനുബന്ധിച്ച് നടത്തിയ പുനര്‍പ്രതിഷ്ഠാ ചടങ്ങില്‍ വാലന്‍സിയ ആര്‍ച്ചുബിഷപ്പും വെനസ്വേലന്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫ്രന്‍സ് പ്രസിഡന്റുമായ ജീസസ് ഗൊണ്‍സാലസ് ഡെ സാരാറ്റ് മുഖ്യകാര്‍മികത്വം വഹിച്ചു. 125 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വെനസ്വേലയെ ആദ്യമായി ദിവ്യകാരുണ്യത്തിന് പ്രതിഷ്ഠിച്ചത്.
വെനസ്വേലയിലെ ജനങ്ങള്‍ ക്രിസ്തു എന്ന വ്യക്തിയോടും അവിടുത്തെ പ്രബോധനങ്ങളോടും അവിടുന്ന് നിര്‍ദേശിച്ച ജീവിതശൈലിയോടും അനുരൂപപ്പെടുമ്പോള്‍ മാത്രമേ വെനസ്വേല യഥാര്‍ത്ഥത്തില്‍ ദിവ്യകാരുണ്യത്തിന്റെ രാജ്യമായി മാറുകയുള്ളൂവെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. സാമൂഹിക ജീവിതത്തെ സ്വാധീനിക്കാത്ത വിധത്തില്‍ കത്തോലിക്കര്‍ തങ്ങളുടെ വിശ്വാസം സ്വകാര്യമായി മാത്രമേ ജീവിക്കാവു എന്ന് നിര്‍ദേശിക്കാന്‍ ആര്‍ക്കും അവകാശമിലെന്നും വിശ്വാസം സംസ്‌കാരത്തിന്റെ ഭാഗമായി മാറുന്നില്ലെങ്കില്‍ പൂര്‍ണമായ സ്വീകാര്യത ലഭിച്ചിട്ടില്ല എന്നാണ് അതിനര്‍ത്ഥമെന്നും ആര്‍ച്ചുബിഷപ്പ് ഗൊണ്‍സാലസ് ഡെ സാരാറ്റ് ചൂണ്ടിക്കാട്ടി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group