കനത്ത വേനലിൽ കേരളം വെന്തുരുകുന്നു. ഏപ്രിൽ, മെയ് മാസങ്ങളിൽ ഉണ്ടാകുന്ന താപനില ഫെബ്രുവരിയിൽ തന്നെ സംസ്ഥാനത്ത് അനുഭവപ്പെട്ട് തുടങ്ങി. നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കേരളത്തിൽ ഏറ്റവും ചൂട് കൂടുതൽ കണ്ണൂർ എയർപോർട്ട് പരിസരത്താണ്. ഇന്നലെ കണ്ണൂർ എയർപോർട്ടിൽ രേഖപ്പെടുത്തിയ താപനില 38.5°c. കോട്ടയം, പുനലൂർ, കോഴിക്കോട്, ആലപ്പുഴ, പാലക്കാട് എന്നിവിടങ്ങളാണ് തൊട്ടുപിന്നിൽ. എല്ലായിടത്തും 35°c നു മുകളിൽ ചൂടുണ്ട്.
ചൂട് കൂടിയതോടെ കേന്ദ്ര കാലാവസ്ഥ വകുപ്പ് കണ്ണൂർ, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ 4°c വരെ ഇനിയും ചൂട് ഉയരുമെന്നാണ് മുന്നറിയിപ്പ്. പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണം എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് പറഞ്ഞു.
താപനില ഉയർന്നതോടെ സർക്കാർ പ്രതിരോധ നടപടികൾ ആരംഭിച്ചു. കുട്ടികൾ വെള്ളം കുടിക്കുന്നത് ഉറപ്പാക്കാൻ സ്കൂളുകളിൽ വാട്ടർബെൽ ആരംഭിച്ചു. സംസ്ഥാനത്ത് കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനായി വകുപ്പ് തല യോഗങ്ങളും തുടങ്ങിക്കഴിഞ്ഞു.
കൂടുതൽ ചൂടുള്ള സ്ഥലങ്ങൾ (ഫെബ്രുവരി- 16)
കണ്ണൂർ എയർപ്പോർട്ട്- 38.5°c
കോട്ടയം 37.7°c
പുനലൂർ 36.6°c
കോഴിക്കോട്- 36.4°c
ആലപ്പുഴ-35.6°c
വെള്ളാനിക്കര- 35.4°c
പാലക്കാട്- 34°c
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group