കാത്തിരിപ്പുകൾക്ക് വിരാമം.! വിയറ്റ്‌നാമിലെ കത്തോലിക്കാ ദൈവാലയത്തിന് ഭരണകൂടത്തിന്റെ അംഗീകാരം…

മോക് ചൗവ്:30 വർഷത്തെ കാത്തിരിപ്പുകൾക്കും പ്രാർത്ഥനകൾക്കും ഒടുവിൽ വിയറ്റ്‌നാമിലെ കത്തോലിക്കാ ദൈവാലയത്തിന് ഭരണകൂടത്തിന്റെ അംഗീകാരം. വടക്ക് പറിഞ്ഞാറൻ വിയറ്റ്‌നാമിലെ സൺ ലാ പ്രവിശ്യയിലെ മോക് ചൗവ് ജില്ലയിലുള്ള ദൈവാലയത്തിനാണ് പ്രാദേശിക ഭരണകൂടം അംഗീകാരം നൽകിയത്.

മതങ്ങളെ അംഗീകരിക്കാൻ തയാറല്ലാത്ത ഭരണo നിലനിൽക്കുന്ന പ്രസ്തുത പ്രവിശ്യയിൽ ആദ്യമായി അംഗീകാരം ലഭിക്കുന്ന ദൈവാലയമാണിതെന്ന് പീഡിത ക്രൈസ്തവർക്കിടയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ‘പേർസിക്യൂഷൻസ്’ റിപ്പോർട്ട് ചെയ്യുന്നു. ഭരണകൂടം അംഗീകാരം നൽകാത്ത ഏഴ് ഇടവകകൾകൂടി സൺലാ പ്രവിശ്യയിലുണ്ട്.

മോക് ചൗവ്, വാൻ ഹോ ജില്ലകളിൽ നാല് ഉപ ദൈവാലയങ്ങളും രണ്ട് മിഷൻ സ്റ്റേഷനുകളിലുമായി വ്യാപിച്ചുകിടക്കുന്ന ഇടവകയാണിത്. ഇന്ന് 240 കുടുംബങ്ങളിലായി 900ൽപ്പരം അംഗങ്ങളുള്ള ഈ ദൈവാലയത്തിന്റെ ആരംഭം 1991ലാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group