സതേൺ അറേബ്യയിലെ കത്തോലിക്കാ വിശ്വാസീ സമൂഹത്തിന്റെ വികാരി അപ്പസ്‌തോലിക്കയായി ബിഷപ്പ് പൗലോ മാർട്ടിനെല്ലി ചുമതലയേറ്റു. അബുദാബി സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ വികാരി അപ്പസ്‌തോലിക്കാ എമരിത്തൂസ് ബിഷപ്പ് പോൾ ഹിൻഡറിന്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിച്ച തിരുക്കർമ്മ മധ്യേയായിരുന്നു സ്ഥാനാരോഹണം. സതേൺ അറേബ്യൻ വികാരിയത്തിൽ സേവനം ചെയ്യുന്ന 80ൽപ്പരം വൈദീകർ സഹകാർമ്മികത്വം വഹിച്ച ദിവ്യബലിയിൽ നൂറുകണക്കിനാളുകൾ സന്നിഹിതരായിരുന്നു. കപ്പൂച്ചിൻ സഭാംഗമാണ് ബിഷപ്പ് പൗലോ.
അറേബ്യയിലെ 18 വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം ബിഷപ്പ് പോൾ ഹിൻഡർ വിരമിച്ചതിനെ തുടർന്നാണ് മിലാൻ സഹായമെത്രാനായിരുന്ന പൗലോ മാർട്ടിനെല്ലി വികാരി അപ്പസ്‌തോലിക്കയായി നിയമിക്കപ്പെട്ടത്. രൂപത സ്ഥാപിക്കാൻ സാങ്കേതിക ബുദ്ധിമുട്ടുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സ്ഥാപിക്കുന്ന രൂപതാ സമാനമായ ഭരണസംവിധാനമാണ് അപ്പസ്തോലിക് വികാരിയത്ത്. അതിന്റെ അധ്യക്ഷ പദവി വഹിക്കുന്നവരാണ് വികാരി അപ്പസ്‌തോലിക്ക. മേഖലാ അടിസ്ഥാനത്തിൽ നോർത്തേൺ, സതേൺ എന്നീ രണ്ടു വികാരിയത്തുകളാണ് അറേബ്യയിലുള്ളത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group