നാവിക സേനയുടെ അടുത്ത മേധാവിയായി വൈസ് അഡ്മ‌ിറൽ ദിനേശ്‌കുമാർ ത്രിപാഠിയെ നിയമിച്ചു

നാവികസേനയുടെ അടുത്ത മേധാവിയായി വൈസ് അഡ്മിറല്‍ ദിനേശ്കുമാര്‍ ത്രിപാഠിയെ നിയമിച്ചു. വ്യാഴാഴ്ച രാത്രിയാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച്‌ ഉത്തരവിറക്കിയത്.

നിലവില്‍ നാവികസേന ഉപമേധാവിയാണ് ദിനേശ്കുമാര്‍ ത്രിപാഠി. അഡ്മിറല്‍ ആര്‍ ഹരികുമാര്‍ സ്ഥാനമൊഴിയുന്നതോടെ ദിനേശ് കുമാര്‍ ഈ മാസം അവസാനത്തോടെ പുതിയ നാവികസേനാ മേധാവിയായി ചുമതലയേല്‍ക്കും.

1985 ജൂലൈ 1 നാണ് ദിനേശ്കുമാര്‍ ത്രിപാഠി ഇന്ത്യന്‍ നേവിയില്‍ ജോലിയില്‍ പ്രവേശിച്ചത്‌. കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇലക്‌ട്രോണിക് വാര്‍ഫെയര്‍ സ്പെഷ്യലിസ്റ്റാണ് അദ്ദേഹം. അദ്ദേഹത്തിന് 30 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഉണ്ട്. നാവികസേനയുടെ വൈസ് ചീഫ് ആയി ചുമതലയേല്‍ക്കുന്നതിന് മുമ്ബ് പശ്ചിമ നേവല്‍ കമാന്‍ഡിന്റെ ഫ്‌ളാഗ് ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐഎന്‍എസ് വിനാഷിന്റെ കമാന്‍ഡറാണ് ദിനേശ്കുമാര്‍ ത്രിപാഠി.

ഈസ്റ്റേണ്‍ ഫ്ലീറ്റിന്റെ ഫ്ലാഗ് ഓഫീസര്‍ കമാന്‍ഡിംഗ് ആയും ഏഴിമല നാവിക അക്കാദമിയുടെ കമാന്‍ഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വെസ്റ്റേണ്‍ ഫ്ലീറ്റിന്റെ ഫ്ലീറ്റ് ഓപ്പറേഷന്‍സ് ഓഫീസര്‍, നേവല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ നെറ്റ്വര്‍ക്ക് സെന്‍ട്രിക് ഓപ്പറേഷന്‍സ്, ന്യൂ ഡല്‍ഹിയിലെ നേവല്‍ പ്ലാനുകളുടെ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എന്നീ പ്രധാന ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group