കത്തോലിക്കാ സഭ അക്രമത്തിന്റെ ഇര – മുന്നറിയിപ്പുമായി സന്യാസിനി…

ഹെയ്തി:കത്തീഡ്രൽ കത്തിക്കുകയും കാരിത്താസിന്റെ ആസ്ഥാനത്ത് ആക്രമണം നടത്തുകയും ഒരു സന്യാസിനിയെ കൊലപ്പെടുത്തുകയും ചെയ്ത ഹെയ്തിയിൽ “സഭ അക്രമത്തിന്റെ ഇരയായി മാറിയെന്ന്” ഫ്രാൻസിസ്കൻ മിഷനറി ഫ്രറ്റേണിറ്റി അംഗമായ സിസ്റ്റർ മാർസെല.സുരക്ഷാ കാരണങ്ങളാൽ കരീബിയൻ രാജ്യമായ ഹെയ്തിയിലേക്ക് മടങ്ങാൻ ഈ സന്യാസിനിക്ക് കഴിഞ്ഞിട്ടില്ല.

2006 മുതൽ ഹെയ്തിയിൽ മിഷനറിയാണ് സിസ്റ്റർ മാർസെല. എങ്കിലും ആഗസ്റ്റ് മുതൽ ഇറ്റലിയിലായിരുന്ന സിസ്റ്ററിന് ഹെയ്തിയിലെ ആക്രമണങ്ങൾ കാരണം മടങ്ങിവരാൻ സാധിച്ചിട്ടില്ല. പ്രസിഡന്റ് ജോവനൽ മോയ്സ് കൊല്ലപ്പെട്ട 2021 ജൂലൈ മുതൽ ഹെയ്നിക്ക് പ്രസിഡന്റില്ല; പുതിയ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. അധികാരത്തിനായുള്ള പോരാട്ടം, അക്രമവും പ്രതിഷേധവും രൂക്ഷമാക്കി.

“ഇത് തികച്ചും ഭയാനകമായ പോരാട്ടമാണ്. ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് ജനങ്ങളാണ്.

ആളുകൾ പട്ടിണി കിടക്കുന്നു. സ്കൂളുകൾ അടഞ്ഞു കിടക്കുന്നു. ജോലിയില്ല. പവർ ജനറേറ്ററുകൾക്കുള്ള പെട്രോൾ, ഡീസൽ എന്നിവ ഇല്ലാത്തതിനാൽ ആശുപത്രികൾ അടച്ചിടുകയാണ്. ഈ അവസ്ഥയിൽ ജീവിക്കുക അസാധ്യമാണ്” – സിസ്റ്റർ മാർസെല വെളിപ്പെടുത്തുന്നു.

കത്തോലിക്കാ സഭയും അക്രമത്തിന് ഇരയാകുന്നുണ്ട്. 2022 ജൂൺ 25-ന് ഹെയ്തിയിൽ 20 വയസുള്ള ഇറ്റാലിയൻ സന്യാസിനി ലൂയിസ ഡെൽ ഓർട്ടോയെ കൊലപ്പെടുത്തി. രണ്ടാഴ്ചക്കു ശേഷം അക്രമികൾ പോർട്ട്-ഓ-പ്രിൻസ് കത്തീഡ്രലിന് തീയിട്ടു. തീയണക്കാനെത്തിയ അഗ്നിശമന സേനാംഗങ്ങളെ ആക്രമണകാരികൾ കൊലപ്പെടുത്താൻ ശ്രമിച്ചു. പിന്നീട് ഒരു ട്രക്ക് ഉപയോഗിച്ച് അവർ കത്തീഡ്രലിന്റെ മതിലുകൾ നശിപ്പിച്ചു. അതുപോലെ, പോർട്ട്-ഡി-പൈക്സിലോ ലെസ് കേയ്സിലും, രാജ്യത്തെ മറ്റ് നഗരങ്ങളിലും, അവർ കാരിത്താസ് സംഘടനയുടെ കെട്ടിടങ്ങൾ ആക്രമിച്ചു. അവിടെയുണ്ടായിരുന്നവരെ ആക്രമിക്കുകയും സഹായിക്കാനുള്ള വസ്തുക്കൾ എടുക്കയും ചെയ്തു.- സിസ്റ്റർ പറയുന്നു..
“തീർച്ചയായും, ലോകത്ത് മറ്റു പല പ്രശ്നങ്ങളുമുണ്ട്. പ്രത്യേകിച്ച് യൂറോപ്പിൽ, ഉക്രൈനിലും റഷ്യയിലും സംഭവിക്കുന്ന കാര്യങ്ങൾ വലിയ ഭീതിയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. എന്നാൽ ഹെയ്തിയെപ്പോലെ, ഏതാനും വർഷങ്ങളല്ല ജീവിതകാലം മുഴുവൻ യുദ്ധസാഹചര്യത്തിൽ ജീവിക്കുന്ന ലോകത്തിലെ മറ്റ് ജനവിഭാഗങ്ങളെ കുറിച്ച് മറക്കരുതെന്നും ” – ഈ സന്യാസിനി അഭ്യർത്ഥിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group