ഈശോ ബലിയർപ്പിച്ച കാസയിൽ ബലിയർപ്പിച്ച മലയാളി വൈദികന്റെ വീഡിയോ ശ്രദ്ധേയമാകുന്നു

വലൻസിയ: യേശുക്രിസ്തു തന്റെ അന്ത്യഅത്താഴ വേളയിൽ വിശുദ്ധ കുർബാന അർപ്പിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന കാസയിൽ ബലിയർപ്പിച്ച മലയാളി വൈദികനും പ്രശസ്ത വചനപ്രഘോഷകനുമായ ഫാദർ ജെയിംസ് മഞ്ഞാക്കലിന്റ വീഡിയോ വൈറലാകുന്നു.

സ്പെയിനിലെ വലൻസിയ കത്തീഡ്രലിൽ സൂക്ഷിച്ചിരിക്കുന്ന കാസയിൽ ബലിയർപ്പിക്കുന്ന ഫാദർ ജെയിംസ് മഞ്ഞാക്കലിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

സ്പെയിനിൽ നടന്ന കൺവെൻഷനിൽ നേതൃത്വം നൽകാൻ എത്തിയ ഫാദർ ജെയിംസ് മഞ്ഞാക്കലിന് ജൂബിലി വർഷത്തോടനുബന്ധിച്ച് ഹോളി ഗ്രേയിൽ കാസയിൽ ബലിയർപ്പിക്കാനുള്ള പ്രത്യേക അനുമതി സ്പെയിനിലെ ആർച്ച് ബിഷപ്പ് അനുവദിച്ച് നൽകിയതോടെയാണ് ഈ അസുലഭ നിമിഷം യാഥാർത്ഥ്യമായത്.

പരിശുദ്ധ കുർബാന സ്ഥാപനത്തിന്റെ ശ്രേഷ്ഠ തിരുശേഷിപ്പായി ലോകം വണങ്ങുന്ന തിരുക്കാസയിൽ ബലിയർപ്പിക്കാൻ സാധിച്ചത് ജീവിതത്തിലെ സ്വപ്നസാക്ഷാത്കാരമായിരുന്നുവെന്നും , ദൈവം നൽകിയ ഈ അമൂല്യ ദാനത്തിന് താൻ കൃതജ്ഞത അർപ്പിക്കുന്നുവെന്നും, ബലി അർപ്പിക്കുമ്പോൾ താൻ നിറകണ്ണുകളോടെയാണ് ബലി പീഠത്തിൽ നിന്നതെന്നും വാക്കുകൾക്കതീതമായ ആനന്ദം അനുഭവിക്കുന്നു എന്നും ഫാദർ ജെയിംസ് മഞ്ഞാക്കൽ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group