വിദ്വാൻ ജോൺ കുന്നപ്പള്ളിയച്ചൻ മലയാള – സംസ്കൃത ഭാഷകൾക്കു നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തത് : യൂഹാനോൻ മാർ തെയഡോഷ്യസ്

വിദ്വാൻ ജോൺ കുന്നപ്പള്ളിയച്ചൻ മലയാള – സംസ്കൃത ഭാഷകൾക്കു നൽകിയ സംഭാവനകൾ നിസ്തുലങ്ങളാണെന്ന്‌ യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പോലീത്ത.

കേരളസാഹിത്യ അക്കാദമി അവാർഡ് കരസ്ഥമാക്കിയ മലയാള സംസ്കൃത – വ്യാകരണ ഗ്രന്ഥമായ “ശബ്ദസൗഭഗം”, “പ്രക്രിയാഭാഷ്യം” പോലുള്ള ഈടുറ്റ ഗ്രന്ഥങ്ങളുടെ രചയിതാവാണ് വിദ്വാൻ ജോൺ കുന്നപ്പള്ളിയച്ചൻ. എന്നാൽ അദ്ദേഹത്തിന്റെ പ്രസക്തി മലയാള സാഹിത്യ ചരിത്രത്തിൽ വിസ്മരിക്കപ്പെട്ടിരി ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാഞ്ഞിരപ്പള്ളി സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ രൂപതാ പാസ്റ്ററൽ സെന്ററിൽ വെച്ചു നടത്തിയ വിദ്വാൻ ജോൺ കുന്നപ്പള്ളി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭാഷാധ്യാപന രംഗത്തുള്ളവർക്കും വിദ്യാർത്ഥികൾക്കും മലയാളഭാഷയെ സ്നേഹിക്കുന്ന എല്ലാവർക്കും വിദ്വാൻ ജോൺ കുന്നപ്പള്ളി അച്ചന്റെ ഭാഷാപരിജ്ഞാനം വലിയ മാതൃകയാണെന്ന് മാർ ജോസ് പുളിക്കൽ പറഞ്ഞു. പ്രസ്തുത സമ്മേളനത്തിന് അധ്യക്ഷപദമലങ്കരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സാഹിത്യ ചരിത്രത്തിൽ തങ്കലിപികളിൽ വിദ്വാൻ ജോൺ കുന്നപ്പള്ളി അച്ചന്റെ സംഭാവനകൾ രേഖപ്പെടുത്തേണ്ടതാണന്ന്‌ കാഞ്ഞിരപ്പള്ളി എം.എൽ.എ ഡോ. എൻ.ജയരാജും പറഞ്ഞു. സമ്മേളനത്തിൽ ആശംസ അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group