സഭയെ പരിശുദ്ധാത്മാവിന്റെ കണ്ണുകള്‍കൊണ്ട് വീക്ഷിക്കുക : ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാൻ : സഭയെ പരിശുദ്ധാത്മാവിന്റെ കണ്ണുകള്‍കൊണ്ട് വീക്ഷിക്കുവാനും ലൗകികമായി സഭയെ കാണാനുള്ള പ്രലോഭനത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.“നമ്മുടെ പ്രയാസങ്ങളിലും വ്യത്യസ്തതകളിലും പരിശുദ്ധാത്മാവ് നമ്മുടെ പക്കലേക്ക് എഴുന്നള്ളിവരുന്നു. നമുക്ക് യേശു എന്ന ഒരേയൊരു കര്‍ത്താവേ ഉള്ളുവെന്നും ഒരു പിതാവേ ഉള്ളു എന്നും ആത്മാവ് നമ്മോട് പറയുന്നു. അതിനാലാണ് നാം സഹോദരീസഹോദരന്മാര്‍ ആയിരിക്കുന്നത്” – പാപ്പാ വിശദീകരിച്ചു.
“ഇവിടെ നിന്ന് നമുക്ക് എല്ലാം പുതുതായി ആരംഭിക്കാം. ലോകം കാണുന്നതു പോലെയല്ല, പരിശുദ്ധാത്മാവിന്റെ കണ്ണുകളിലൂടെ നമുക്ക് സഭയെ വീക്ഷിക്കാം. ലോകം നമ്മെ കാണുന്നത് ഇടത്തോ വലത്തോ ആണ്. ഓരോ സിദ്ധാന്തങ്ങളുടെ വെളിച്ചത്തിലാണ് അത് സഭയെ നോക്കുന്നത്. എന്നാല്‍ ആത്മാവ് നമ്മെ കാണുന്നത് ദൈവപിതാവിന്റെ മകനും മകളുമായിട്ടാണ്. യേശുവിന്റെ സഹോദരങ്ങളായിട്ടാണ്. ലോകം കാണുന്നത് പാരമ്പര്യവാദികളോ പുരോഗമനവാദികളോ ആയിട്ടാണ്, എന്നാല്‍ ആത്മാവ് കാണുന്നത് ദൈവത്തിന്റെ മക്കളെയാണ്” – പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group