ഇന്ത്യയിൽ ക്രൈസ്തവർക്കെതിരെയുള്ള അതിക്രമം; സുപ്രീം കോടതി റിപ്പോർട്ട് തേടി.

ഭാരതത്തിൽ ക്രൈസ്തവവിശ്വാസികൾക്കും ക്രൈസ്തവസ്ഥാപനങ്ങൾക്കും എതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിന് നടപടി തേടി സമർപ്പിച്ച പൊതു താത്പര്യഹർജിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.

മധ്യപ്രദേശ്, ഉത്തർപ്രദേശ് ഹരിയാന,കർണ്ണാടക, ഒഢീഷ, ഛത്തീസ്ഘട്ട്, ജാർഖണ്ഡ് എന്നിവിടങ്ങളിലെ സംഭവങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട പൊതുതാല്പര്യ ഹർജിയിലാണ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റീസ് ഹിമ കോലിയുംഅടങ്ങുന്ന ബെഞ്ചിന്റെ നിർദ്ദേശം.വ്യക്തികൾക്കെതിരെയു ള്ള ആക്രമണങ്ങൾ ഒരു സമുദായത്തിനെതിരായ ആക്രമണമാണെന്ന് കരുതാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

സംസ്ഥാനങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിന് ആഭ്യന്തരമന്ത്രാലയത്തിന് രണ്ടുമാസത്തെ സമയവും കോടതി അനുവദിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group