ദക്ഷിണാഫ്രിക്കയിൽ വൈദികർക്കെതിരായ അതിക്രമം തുടരുന്നു. അജ്ഞാതമായ സാഹചര്യത്തിൽ വൈദികൻ കൊല്ലപ്പെട്ടു.
ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ നഗരത്തിൽ വൈദികൻ വെടിയേറ്റ് കൊല്ലപ്പെട്ടു. പോൾ ടാറ്റു എന്ന വൈദികനെയാണ് അജ്ഞാതമായ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയിൽ കുറച്ചു നാളുകളായി വൈദികർക്കെതിരായി തുടരുന്ന അതിക്രമങ്ങളിൽ ഏറ്റവും പുതിയതാണ് ഈ സംഭവം.
പുരോഹിതന്റെ മരണം ഒരു ഒറ്റപ്പെട്ട സംഭവമല്ല, സൗത്ത് ആഫ്രിക്കയിലെ സുരക്ഷിതത്വത്തിന്റെയും ധാർമ്മികതയുടെയും വഷളായ അവസ്ഥയുടെ അസ്വസ്ഥജനകമായ ഉദാഹരണമാണ് ഇത് എന്ന് ദക്ഷിണാഫ്രിക്കയിലെ ബിഷപ്പുമാരുടെ കോൺഫറൻസ് സംഭവത്തോട് പ്രതികരിച്ചു. ഈ വർഷം മാർച്ചിൽ യുവ പുരോഹിതനായ ഫാ. വില്യം ബാൻഡയെയും കൊലപ്പെടുത്തിയിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group