മണിപ്പൂരില്‍ വീണ്ടും അക്രമം രൂക്ഷമാകുന്നു; ഏറ്റുമുട്ടലില്‍ 2 പേര്‍ കൊല്ലപ്പെട്ടു, 3 പേര്‍ക്ക് പരിക്ക്

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും ആക്രമണം. ചൊവ്വാഴ്ച നടന്ന പുതിയ അക്രമത്തില്‍ രണ്ട് പേര്‍ വെടിയേറ്റു കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.

ഇംഫാല്‍ വെസ്റ്റിന്റെ അതിര്‍ത്തിയിലുള്ള ലംഷാങ് മേഖലയിലെ കടങ്ബന്ദ് ഗ്രാമത്തിന് സമീപമാണ് അജ്ഞാതരായ ചില സായുധരായ അക്രമികള്‍ ക്യാമ്പിന് നേരെ വെടിയുതിര്‍ത്തത്.

സന്നദ്ധപ്രവര്‍ത്തകരായ നോങ്‌തോമ്ബം മൈക്കല്‍ (33), മെയ്സ്നം ഖാബ (23) എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തെത്തുടര്‍ന്ന്, ക്യാമ്പ് സന്നദ്ധ പ്രവര്‍ത്തകര്‍ തിരിച്ചടിച്ചു, തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ വെടിവയ്പുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു.

അതിര്‍ത്തി പ്രദേശമായ കാങ്പോക്പി, ഇംഫാല്‍ വെസ്റ്റ് ജില്ലകളില്‍ സായുധരായ അക്രമികള്‍ തമ്മിലുണ്ടായ വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി പോലീസ് കണ്‍ട്രോള്‍ റൂം പ്രസ്താവനയില്‍ അറിയിച്ചു.

തിരിച്ചടിയെ തുടര്‍ന്ന് അക്രമികള്‍ പിന്‍വാങ്ങി. സംഘടിച്ച്‌ വീണ്ടും ആക്രമിക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ നടക്കുകയാണെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തെത്തുടര്‍ന്ന് കടങ്ങ്ബന്ദ്, കുട്രുക് ഗ്രാമത്തിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി ആളുകള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലായനം ചെയ്തതായി ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടു. അതിനിടെ, സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ സ്ഥലത്ത് എത്തിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group