കൊച്ചി:സമൂഹത്തില്‍ സമാധാനം നഷ്ടപ്പെടുത്തുന്ന രാഷ്ട്രീയത്തിന്റെ പേരിലുള്ള അക്രമങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.കൊലപാതക രാഷ്ട്രീയത്തിനെതിരേ പൊതുമനസാക്ഷി ഉണരണമെന്നും അതു വ്യക്തികളെയും രാഷ്ട്രീയ പാര്‍ട്ടികളെയും സ്വാധീനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെസിബിസി ആസ്ഥാനമായ പാലാരിവട്ടം പിഒസിയില്‍ നടന്ന ക്രിസ്മസ് ആഘോഷത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ വിഷയങ്ങളുടെ പേരിലുള്ള പ്രശ്നങ്ങള്‍ മതസംഘര്‍ഷമായി വ്യാഖാനിച്ചു വളര്‍ത്തരുത്. രാഷ്ട്രീയത്തില്‍ വര്‍ഗീയത കടന്നുവരുന്ന പ്രവണത ഭാരതത്തിലുണ്ട്. ജനാധിപത്യത്തിന്റെ സംശുദ്ധി വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണു വേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പൊതുസമൂഹത്തിന്റെ പല പ്രവണതകളും സഭയിലും കടന്നുവരുന്നതു ക്രൈസ്തവികമായി പരിശോധിക്കപ്പെടണം. മുമ്പില്ലാത്തവിധം അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതകളും ഉണ്ടാകുന്നു. പരസ്യമായി പ്രശ്നങ്ങളെ വളര്‍ത്തുന്നവര്‍ പരിഹാരം അതിലൂടെയാണെന്ന് കരുതുന്നു.
കുര്‍ബാനക്രമ നവീകരണം സംബന്ധിച്ച് സിനഡ് തീരുമാനം നടപ്പാക്കാനുള്ള പ്രതിസന്ധികള്‍ സഭ ചര്‍ച്ച ചെയ്യുമെന്നും ഈസ്റ്ററിനു മുമ്പായി ഇതു സഭയിലാകെ നടപ്പാക്കുമെന്നും മാർ ആലഞ്ചേരി പറഞ്ഞു.
ദീര്‍ഘനാളത്തെ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ശേഷം കാനോനികമായി നടപ്പാക്കിയതാണു കുര്‍ബാനക്രമ നവീകരണം. ഇതു സംബന്ധിച്ച പരാതികള്‍ കാലക്രമേണ പരിഹരിക്കും. സന്തോഷവും സമാധാനവുമാണു ക്രിസ്മസിന്റെ സന്ദേശമെന്നു കര്‍ദിനാള്‍ ഓര്‍മിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group