കുറ്റവാളികൾക്ക് നൽകുന്ന വധശിക്ഷ നിർത്തലാക്കുവാൻ നിയമഭേദഗതികൾക്കൊരുങ്ങി വിർജീനയൻ നിയമസഭ. ഇതോടെ അമേരിക്കയിൽ വധശിക്ഷ നിർത്തലാക്കുന്ന ആദ്യ തെക്കൻ സംസ്ഥാനമായി വിർജീനയ മാറുമെന്ന് പ്രതീക്ഷിക്കുന്നു. 22 അംഗ സെനറ്റിൽ 16 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. തുടർന്ന് സ്റ്റേറ്റ് house 47 വോട്ടുകൾക്ക് ബില്ല് പാസാക്കി.ഇനി ഗവർണർ റാൽഫ് നോർതം ഒപ്പുവയ്ക്കുന്നതോടെ വധശിക്ഷ നിർത്തലാക്കികൊണ്ടുള്ള നിയമം വിർജീനയിൽ പ്രാബല്യത്തിൽ വരും. ഇതോടെ നിലവിൽ വധശിക്ഷയ്ക്ക് കാത്തുകഴിയുന്ന 2263 പേർ ശിക്ഷയിൽ നിന്ന് മോചിതരാകും. വിർജീനയിൽ അവസാനമായി വധശിക്ഷ നടപ്പിലാക്കിയത് 2017 ലാണ് 2011 ന് ശേഷം പുതുതായി വധശിക്ഷയ്ക്ക് വിധിച്ചിട്ടില്ല .ഈ മാസം നിയമസഭ പാസാക്കിയ ബില്ലിന് കത്തോലിക്കാ മെത്രാന്മാർ പിന്തുണ പ്രഖ്യാപിച്ചിരുന്നു. വധശിക്ഷയെ വലിച്ചെറിയുന്ന സംസ്കാരം വളർത്തിയെടുക്കുവാന്നും പ്രശ്നങ്ങൾ പരിഹരിക്കുവാൻ ആളുകളെ കൊല്ലുന്നത് പരിഹാരമാകുകയില്ലെന്നും ബിഷപ്പ് മൈക്കൽ ബാർബിഡ്ജും റിച്ചമാണ്ടിലെ ബിഷപ്പ് ബാരി നെസ്റ്റടും അഭിപ്രായപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group