കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാഴ്ച ദിനാചരണം സംഘടിപ്പിച്ചു

കോട്ടയം: ഒക്ടോബർ 14 ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാഴ്ച ദിനാചരണം സംഘടിപ്പിച്ചു. കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇൻഡ്യയുടെ സഹകരണത്തോടെ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവ്വഹിച്ചു. അന്ധത നിവാരണ പ്രവർത്തനങ്ങൾ കാലഘട്ടത്തിന്റെ ആവശ്യകതയാണെ ന്നും കാഴ്ച ന്യൂനതകൾ ഉള്ളവരെ കരുതുവാനും സഹായഹസ്തമൊരുക്കുവാനും കഴിയണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാർ മാത്യു മൂലക്കാട്ട് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.കണ്ണിന്റെ വെളിച്ചത്തിലൂടെ ലോകത്തിന്റെ നന്മകൾ കാണുന്നതൊടൊപ്പം നേത്രദാനം ഉൾപ്പെടെയുള്ള ക്ഷേമ പ്രവർത്തനങ്ങളിലൂടെ കാഴ്ച പരിമിധിയുള്ളവരെ കരുതുവാനും കഴിയണമെന്നും അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുത്തു. കെ.എസ്.എസ്.എസ്എ ക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, അസി. ഡയറക്ടർ ഫാ. മാത്യുസ് വലിയപുത്തൻപുരയിൽ, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. റോസമ്മ സോണി,അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, കോട്ടയം മുനിസിപ്പൽ കൗൺസിലർമാരായ ടി.സി റോയി, ഷൈനി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group