വിറ്റമിൻ ഡി കുറവിന് വേണ്ടത് ചില പ്രത്യേക സമയത്തെ വെയില്‍ മാത്രം; ഇല്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷം

ശരീരത്തില്‍ വിറ്റമിൻ ഡി കുറയുന്നത് പരിഹരിക്കാൻ വെയില്‍ കൊള്ളുന്നത് നല്ലതാണെന്ന് പണ്ടു മുതല്‍ തന്നെ നമ്മളെല്ലാം കേള്‍ക്കാറുണ്ട്.

നമ്മുടെ എല്ലുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും നമ്മുടെ മുഴുനീള ആരോഗ്യത്തിനും ഏറ്റവും പ്രധാനപ്പെട്ട പോഷകമാണ് വിറ്റമിൻ ഡി. സൂര്യപ്രകാശം പ്രത്യേകിച്ച്‌ സൂര്യന്റെ അള്‍ട്രാവയലറ്റ് ബി രശ്മികളോട് സമ്ബർക്കം പുലർത്തുമ്ബോള്‍ നമ്മുടെ ശരീരം സ്വാഭാവികമായി ഉത്പാദിപ്പിക്കുന്നതാണ് വിറ്റമിൻ ഡി.

എന്നാല്‍, സൂര്യനില്‍ നിന്നും എങ്ങനെയാണ് നമുക്ക് വിറ്റമിൻ ഡി ശരീരത്തില്‍ എത്തുന്നത്. സമയമാണ് ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. എന്താണ് ഈ പോഷകത്തിന്റെ പ്രാധാന്യമെന്ന് നോക്കാം…

ശരീരത്തിലെ എല്ലുകളുടെ ആരോഗ്യത്തിനും പേശികളുടെ പ്രവർത്തനങ്ങള്‍ക്കും ആവശ്യമായ കാത്സ്യം, ഫോസ്ഫറസ് എന്നിവയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പോഷകമാണ് വിറ്റമിൻ ഡി. വിറ്റമിൻ ഡിയുടെ കുറവ് മുതിർന്നവർക്ക് അസ്ഥിക്ഷയം, കുട്ടികള്‍ക്ക് പിള്ളവാതം തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കാം. ശരീരത്തില്‍ ആവശ്യത്തിന് അളവ് വിറ്റമിൻ ഡി ഉള്ളത്, കാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവ മാറ്റി നിർത്തും.

വിറ്റമിൻ ഡിയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് സൂര്യപ്രകാശം ഏല്‍ക്കുന്നതിന് ഏറ്റവും അനുയോജ്യമായയ സമയം നിങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. വിറ്റമിൻ ഡി ഉത്പാദനത്തിന് കാരണമായ യുവിബി കിരണങ്ങള്‍ സാധാരണയായി 10 മണിക്കും 3 മണിക്കും ഇടയിലായിരിക്കും ഏറ്റവും കൂടുതല്‍ ശരീരത്തിന് ലഭിക്കുക. ഈ സമയങ്ങളില്‍ സൂര്യരശ്മികള്‍ കൂടുതല്‍ നേരിട്ടുള്ളതും ശരീരത്തില്‍ വേഗത്തില്‍ ആഗീരണം ചെയ്യുന്നതും ആയിരിക്കും.

എന്നാല്‍, സൂര്യരശ്മികള്‍ തട്ടുന്നത് ചർമത്തിന് ദോഷകരമായി ബാധിക്കാനും കാരണമാകരുത്. അതിനാല്‍ തന്നെ 10മുതല്‍ 30 മിനിറ്റിനുള്ളില്‍ മാത്രമേ സൂര്യപ്രകാശം കൊള്ളാവൂ. ചർമത്തിന് പ്രശ്‌നങ്ങള്‍ സംഭവിക്കാതിരിക്കാൻ, സണ്‍സ്‌ക്രീൻ, ചർമം സംരക്ഷിക്കുന്നതിന് ആവശ്യമായ വസ്ത്രങ്ങള്‍ എന്നിവ ഉപയോഗിക്കണം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m