വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ആർച്ച്ബിഷപ്പിനും വൈദികർക്കും മറ്റു പ്രവർത്തകർക്കും എതിരേയുള്ള ക്രിമിനൽ കേസുകൾ റദ്ദാക്കണമെന്നു കെഎൽസിഎ സംസ്ഥാന സമിതി. കേസ് സംബന്ധമായ കാര്യങ്ങളിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് ഒത്തുതീർപ്പു ചർച്ചകളിൽ ബന്ധപ്പെട്ടവർക്ക് ഉറപ്പു നൽകിയതാണ്.
181 കേസുകൾ രജിസ്റ്റർ ചെയ്തതിൽ ഗുരുതരവകുപ്പുകൾ ചുമത്തിയ കേസുകളിലൊന്നായ പോലീസ് സ്റ്റേഷൻ ആക്രമണം സംബന്ധിച്ച കേസ് വൈദികർ നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്ന കണ്ടെത്തൽ ശരിയല്ല.
ഒത്തുതീർപ്പു ചർച്ചകളുടെ ഭാഗമായി ഉണ്ടാക്കിയ ധാരണകളിൽ പ്രദേശത്തെ ചുറ്റുമതിൽ കെട്ടുക, കുരിശടി മാറ്റിക്കൊടുക്കുക തുടങ്ങിയ കാര്യങ്ങളിൽ അധികൃതർ സമ്മർദം ചെലുത്തുകയും സമരസമിതിയോട് ഉറപ്പു നൽകിയ കാര്യങ്ങളിൽ കാലതാമസം വരുത്തുകയും ചെയ്യുന്ന നിലപാട് പ്രതിഷേധാർഹമാണ്.
കുറ്റപത്രം ഫയൽ ചെയ്യുന്നതിനു മുമ്പുതന്നെ വിഷയം ഒത്തുതീർന്നതിന്റെ അടിസ്ഥാനത്തിൽ കേസുകൾ അവസാനിപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് ആഭ്യന്തരവകുപ്പ് നിർദേശം നൽകണമെന്നു കെഎൽസിഎ യോഗം ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group