വിഴിഞ്ഞം തീരസംരക്ഷണ യാത്ര സെപ്റ്റംബർ14 മുതൽ 18 വരെ

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ പ്രത്യാഘാതങ്ങളുടെ ഫലമായി വിനാശകരവും ഭയാനകവുമായ വിധം തീരശോഷണം അനുഭവപ്പെടുന്ന തീരദേശ ജന സമൂഹങ്ങൾ അതിജീവനത്തിനും ഉപജീവന സംരക്ഷണത്തിനുമായി നടത്തുന്ന പോരാട്ടം 50 ദിനങ്ങൾ പിന്നിടുമ്പോൾ സർക്കാർ പ്രശ്ന പരിഹാരത്തിന് ആത്മാർത്ഥമായ ശ്രമങ്ങളും നടപടികളും സ്വീകരിക്കുന്നില്ല എന്നു മാത്രമല്ല നിഷേധാത്മകമായ സമീപനം പുലർത്തുന്ന സാഹചര്യത്തിൽ സമരം കേരളത്തിലാകെ വ്യാപിപ്പിക്കാനും ബഹുജന പ്രക്ഷോഭമായി മാറ്റുവാനും സമര സമിതി തീരുമാനിച്ചു .ഇതിന്റെ ഭാഗമായി വികലമായ വികസന പ്രക്രിയയുടെ ബാക്കിപത്രമായ മൂലംമ്പിള്ളി മുതൽ വിഴിഞ്ഞം വരെ ജനബോധന യാത്ര സംഘടിപ്പിക്കുന്നു.

സെപ്റ്റംബർ 14 ന് മൂലംമ്പിള്ളിയിൽ നിന്നാരംഭിച്ച് 18 ന് വിഴിഞ്ഞത്ത് സമാപിക്കുന്ന റാലിയിൽ സെപ്റ്റംബർ 14 ബുധനാഴ്ച വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിലും 15 വ്യാഴായ്ച കൊച്ചി രുപതയുടെ നേതൃത്വത്തിലുമാണ് യാത്രയുടെ ക്രമീകരണങ്ങൾ നടത്തുന്നത്. ആലപ്പുഴ രൂപത സെപ്റ്റംബർ 16, കൊല്ലം രൂപത സെപ്റ്റംബർ 17 നും നേതൃത്വം നല്കും. സെപ്റ്റംബർ 18 ന് തിരുവനന്തപുരം രൂപതയും നേതൃത്വം നല്കും. കേരളത്തിലെ വിവിധ സാമൂഹീക സംഘടനകളും കത്തോലിക്ക രൂപതകളും യാത്രയിൽ പങ്കു ചേരും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group