വിഴിഞ്ഞം: തിരുവനന്തപുരം അതിരൂപതയിലെ വിഴിഞ്ഞം ഇടവകയിൽ കമ്മ്യൂണിറ്റി കിച്ചൺ ഭക്ഷണ പൊതികളായിരുന്നു കോവിഡ് കർമ്മസേനയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു കൊണ്ടിരുന്നത്……ഇടവകയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിലകൊള്ളുന്ന ആർക്കും സ്പർശിച്ച ഒരു കാര്യമായിരുന്നു ഇത്……ദുരിത കാലത്തിന് ഇടയിലും പലവീടുകളിൽ നിന്നും തയ്യാറാക്കി എത്തപ്പെടുന്ന ഭക്ഷണ പൊതികൾ……ഒരു വലിയ പാഠം നിറഞ്ഞ അനുഭവം…….കോൺവെന്റിൽ നിന്നും ഭക്ഷണം നൽകിയ സിസ്റ്റേഴ്സ്……എന്തിന്….. കല്യാണ ആഘോഷങ്ങൾക്കിടയിലും തുറക്കപ്പെട്ട ബിരിയാണി ചെമ്പുകളിൽ നിന്നും ഭക്ഷണം നൽകിയ കുടുംബങ്ങൾ…….ഇടവകയുടെ നേതൃത്വത്തിൽ പ്രാദേശികമായ വിവിധ സംഘടനങ്ങളെയും ക്ലബ്ബുകളെയും ഒരു കുടകിഴിൽ ചേർത്തുനിർത്തിയാണ് ‘കോവിഡ് കർമ്മസേന’ രൂപീകരിച്ചത്. യുവാക്കളുടെ സഹായത്തോടെ, കർമ്മസേന പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കി. കർശനമായി സാമൂഹിക അകലത്തിന്റെ പേരിൽ നിരാലംബരായ മനുഷ്യർ ഭക്ഷണമില്ലാതെ ഏറെ വലഞ്ഞതോടെയാണ് കമ്മ്യൂണിറ്റി കിച്ചണിലൂടെ ജനങ്ങൾ തന്നെ ജനങ്ങളെ സഹായിക്കാൻ മുന്നിട്ടിറങ്ങിയത്. ധാരാളം പേർക്ക് ഭക്ഷണമെത്തിച്ചുതുടങ്ങിയതോടെ, നാട്ടിലെയും വിദേശത്തെയും സംഘടനകളും വ്യക്തികളും സഹായിക്കാൻ മുന്നോട്ട് വന്നുതുടങ്ങി. ഭരണസ്ഥാപനങ്ങൾ പോലും ഭക്ഷണം തയ്യാറാക്കലും വിളമ്പലും, ഏറെ ബുദ്ധിമുട്ടി നടപ്പിലാക്കിയ സമയത്താണ്, മൂന്നു നേരവും സുഭിക്ഷമായ ഭക്ഷണം നൽകലും വിതരണവുമായി ഇടവക പ്രവർത്തനം നടത്തിയത്. അത്ഭുതത്തോടെ അഭിമാനം പേറി
ഈ മനുഷ്യർക്കു മുൻപിൽ നിറഞ്ഞ ആദരവോടെ കൈ കൂപ്പി നിൽക്കുകയാണ്……ഈ ദുരിതകാലത്തിലും ഇടവകയിലെ സോദരുടെ വിശപ്പകറ്റി ചേർത്തുപിടിച്ച നല്ല മനുഷ്യരെ അഭിമാനത്തോടെ ഓർക്കാം ……….
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group